ജമാഅത്തിന്റെ ആരോപണത്തിന് മറുപടി പറയുമ്പോള്‍ അത് ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കലായി 'മാധ്യമം' ചിത്രീകരിക്കാറുണ്ട്. ജമാഅത്ത് പോലെയുള്ള തീവ്രവാദി സംഘടനകള്‍ മുസ്ലിം ലോകത്തുണ്ടാക്കുന്ന ആപത്തുകള്‍ മുസ്ലിം ചിന്തകന്മാരും ബുദ്ധിജീവികളും പണ്ഡിതന്മാരും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് ജമാഅത്ത് ഖണ്ഡനം ഇസ്ലാമികപ്രസ്ഥാന ഖണ്ഡനമല്ല (ചന്ദ്രിക 25.5.96). മറുപടി?
ഇസ്ലാമിനെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതതുറകളിലാകെ സംസ്ഥാപിക്കാന്‍ വേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംഘടനക്കാണ് ഇസ്ലാമിക പ്രസ്ഥാനം എന്നുപറയുന്നത്; അല്ലാതെ അത് ഇസ്ലാമിന്റെ പര്യായപദമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായ ജീവിതവ്യവസ്ഥയായി അവതരിപ്പിച്ച് അതിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി മാത്രമേയുള്ളൂ. അതുകൊണ്ടാണ് ജമാഅത്തിനെ പരാമര്‍ശിക്കുമ്പോള്‍ ചിലപ്പോള്‍ ഇസ്ലാമികപ്രസ്ഥാനം എന്ന് മാത്രം വ്യവഹരിക്കുന്നത്. ഇതിനര്‍ഥം ഇവിടെ മറ്റു ഇസ്ലാമിക സംഘടനകളോ മുസ്ലിം സംഘടനകളോ ഇല്ലെന്നല്ല. മതേതര ജനാധിപത്യം ആദര്‍ശമായി അംഗീകരിച്ച സാമുദായിക പാര്‍ട്ടിയാണ് മുസ്ലിംലീഗ്. അത് ഇസ്ലാമിക പ്രസ്ഥാനമല്ല. മുസ്ലിം സമൂഹത്തിലെ ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തൌഹീദ് സ്ഥാപിക്കാന്‍ നിലകൊള്ളുന്ന സലഫി അഥവാ മുജാഹിദ് സംഘടനകള്‍ സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ഇസ്ലാഹീ പ്രസ്ഥാനം എന്നാണ്; ഇസ്ലാമിക പ്രസ്ഥാനം എന്നല്ല. വിശ്വാസപരവും കര്‍മശാസ്ത്രപരവുമായ സുന്നീ മദ്ഹബുകളുടെ സംരക്ഷണത്തിന് വേണ്ടി നിലവില്‍വന്ന സംഘടനകള്‍ അവരുടെതന്നെ ഭാഷയില്‍ സുന്നിപ്രസ്ഥാനമോ സുന്നത്ത് ജമാഅത്തോ ആണ്; ഇസ്ലാമിക പ്രസ്ഥാനമല്ല. ഇസ്ലാമിന്റെ പ്രചരണത്തിനുവേണ്ടി സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് അതിന്റെ തന്നെ വീക്ഷണത്തില്‍ ഒരു വ്യവസ്ഥാപിത സംഘടന പോലുമല്ല; അതിനാല്‍, പ്രസ്ഥാനവുമല്ല. ഭക്തിപ്രസ്ഥാനം എന്ന് വേണമെങ്കില്‍ പറയാമെന്ന് മാത്രം. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കിയാല്‍, ജമാഅത്തെ ഇസ്ലാമിയെ ഇസ്ലാമിക പ്രസ്ഥാനം എന്ന് പറയുമ്പോള്‍ വിറളിയെടുക്കേണ്ട കാര്യമില്ല. ഇത് ജമാഅത്തിന്റെ അടിസ്ഥാനരഹിതമായ അവകാശവാദവും അല്ല. സൌദി അറേബ്യയില്‍ സലഫികളുടെ പൂര്‍ണനിയന്ത്രണത്തില്‍ നടക്കുന്ന റാബിത്വഃ ഇമാം-ഖത്തീബ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട്, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠന വിഭാഗം, കുവൈത്ത് യൂനിവേഴ്സിറ്റി തുടങ്ങിയവയിലൊക്കെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമികപ്രസ്ഥാനമായി ജമാഅത്തെ ഇസ്ലാമിയെയും പരിഷ്കര്‍ത്താവായി മൌലാനാ മൌദൂദിയെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരിടത്തും തീവ്രവാദി പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല. കേരളത്തില്‍ ചിലരല്ലാതെ ദുന്‍യാവില്‍ ഒരിടത്തും മുസ്ലിം സംഘടനകളൊന്നും ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ മുദ്ര കുത്തിയിട്ടില്ല. മൌലാനാ മൌദൂദിയുടെ വിവാദവിധേയമെന്ന് ഇവര്‍ കരുതുന്ന എല്ലാ ഗ്രന്ഥങ്ങളും അറബിഉള്‍പ്പെടെ മിക്ക ലോക ഭാഷകളിലും ലഭ്യമാണുതാനും. അല്ലെങ്കില്‍ വളരെ പ്രാഥമികമായ ഒരൊറ്റ സത്യം ഓര്‍ത്താല്‍ മതി-കിംഗ് ഫൈസല്‍ ഫൌണ്േടഷന്റെ ഇസ്ലാമിക സേവനത്തിനുള്ള പ്രഥമ അവാര്‍ഡ് നേടിയത് മൌലാനാ മൌദൂദി ആയിരുന്നു. ലോകത്തെങ്ങുമുള്ള പ്രധാന ഇസ്ലാമിക സംഘടനകളോടും ഏജന്‍സികളോടും വ്യക്തിത്വങ്ങളോടും അഭിപ്രായമാരാഞ്ഞ ശേഷമാണ് അവാര്‍ഡിന്നര്‍ഹരെ തീരുമാനിക്കാറുള്ളത്. സ്വേഛാധിപതികളെയും ജാഹിലിയ്യാ വ്യവസ്ഥകളെയും ആശയപരമായി നേരിടുന്നതല്ല തീവ്രവാദം. അനിസ്ലാമിക വ്യവസ്ഥകളുടെ പാദസേവക്ക് മിതവാദമെന്നും പേരില്ല. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ