2011 ഫെബ്രുവരി 26, ശനിയാഴ്‌ച

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:


SUNDAY, JANUARY 23, 2011

ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

(ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണം, ലേഖനം എന്നിവയില്‍ നിന്ന്.)

## അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രചാരണം: "എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌."

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:

* 1882 ല്‍ സാര്‍ അലക്സാണ്ടര്‍ രണ്ടാമനും കൂടെ 21 പേരും ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപെട്ടു. കൊന്നത് മുസ്‌ലിംകളായിരുന്നില്ല; Gnacy
Hryniewhcki എന്ന് പേരുള്ള ഒരു അമുസ്‌ലിം ആയിരുന്നു.

* 1886 ല്‍ ഷിക്കഗോയിലെ ഹേമാര്‍കെറ്റ് സ്ക്വയറില്‍ ഒരു തൊഴില്‍ റാലിക്കിടയില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
ഇവരെയും മുസ്‌ലിംകള്‍ കൊന്നിട്ടില്ല. 8 അരാജകവാദികളായിരുന്നു കൊലയ്ക്ക് പിന്നില്‍.

* 1902 സെപ്റ്റംബര്‍ ആറിന്ന് അമേരിക്കന്‍ പ്രസിഡന്റ് വില്ല്യം മെക് കിന്‍ലേ കൊല്ലപ്പെട്ടതും മുസ്‌ലിംകളാലല്ല. Leon Czolgosz എന്ന് പേരുള്ള ഒരു അരാജകവാദിയാല്‍ ആയിരുന്നു.

* 1920 ഒക്റ്റോബര്‍ ഒന്നിന്‌ ലോസ് ആഞ്ചല്‍സ് ടൈംസ് ന്യൂസ് പേപ്പര്‍ ബില്‍ഡിങ്ങില്‍ നടന്ന സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ജയിംസ്, ജോസഫ് എന്നീ രണ്ട് യൂണിയന്‍ നേതാക്കളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍.

* 1914 ജൂണ്‍ 28 ന്‌ ഓസ്ട്രേലിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ പത്നിയും കൊല്ലപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിന്‌ ഇത് തുടക്കം കുറിച്ചു. യങ് ബോസ്നിയയുടെ അംഗങ്ങളാണ്‌ കൊല നടത്തിയത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല. സെര്‍ബുകളായിരുന്നു ഭൂരിഭാഗവും.

* 1925 ഏപ്രില്‍ 16 ന്‌ ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നെദെല്യ ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബള്‍ഗേറിയയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം.
ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇതിന്ന് പിന്നില്‍.

* 1934 ഒക്ടോബര്‍ 9 ന്‌ യൂഗോസ്ലോവിയന്‍ രാജാവ്‌ അലക്സാണ്ടര്‍ ഒന്നാമന്‍ കൊല്ലപ്പെട്ടു. വ്ലാഡ ജോര്‍ജിഫ് (Vlada Georgieff) എന്ന ഒരു ഗണ്‍മാനായിരുന്നു കൊലയാളി. അയാളും ഒരു മുസ്‌ലിം ആയിരുന്നില്ല.

* 1968 ഓഗസ്റ്റ് 28 ന്‌ ഗ്വാട്ടിമാലയിലെ അമേരിക്കന്‍ അംബാസഡര്‍ കൊലല്പ്പെട്ടു; ഒരു അമുസ്‌ലിമിനാല്‍.

* 1969 സെപ്റ്റംബര്‍ മൂന്നിന്‌ ബ്രസീലിലെ അമേരിക്കന്‍ അംബാസഡറെ ഒരു അമുസ്‌ലിം കിഡ്നാപ് ചെയ്തു.

* 1969 ജൂലായ് 30 ന്‌ ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ക്ക് കത്തിക്കെത്തേറ്റു; ഒരു അമുസ്‌ലിമിനാല്‍.

166 പേര്‍ കൊല്ലപ്പെട്ടു.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് ക്രിസ്ത്യാനികള്‍,
തിമോതിയും റ്റെറിയുമായിരുന്നു അത് ചെയ്തത്.

* 1941-'48 കാലത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം യഹൂദ ഭീകര സംഘങ്ങളായ ഇര്‍ഗുനിന്റെയും ഹഗാനയുടെയും മറ്റും നേതൃത്വത്തില്‍ 259 ഭീകരാക്രമണങ്ങള്‍ നടന്നു.

* 1946 ജൂലായ് 22 ന്‌ മെനാഹം ബെഗിന്‍ ഫലസ്തീനിലെ കിങ് ഡേവിഡ് ഹോട്ടലില്‍ ബോംബിട്ടു.

അക്കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് ബെഗിനെ ഒന്നാം നംബര്‍ ഭീകരവാദിയായിട്ടാണ്‌ കണക്കാക്കിയിരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കകം അയാള്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി. പിന്നീട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തു.

* 1968 -92 കാലത്ത് ജര്‍മനിയില്‍ ബാദെര്‍ മെയിന്ഹോഫ് സംഘം നിരവധി മനുഷ്യാത്മാക്കളെ കാലയവനികക്ക് പിന്നിലേക്കയച്ചു.

* ഇറ്റലിയില്‍ മുന്‍പ്രധാനമന്ത്രി ആള്‍ഡോ മോറോയെ റെഡ് ബ്രിഗേഡ്സ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.

* 1995 മാര്‍ച്ച് 20 ന്‌ ഒരു ബുദ്ധ മത വിഭാഗമായ ഓം ഷിന്റിക്യോ ടോക്യോ സബ്‌വേയില്‍ നെര്‍വ് ഗ്യാസ് അറ്റാക്ക് നടത്തി.

ഈ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* ബ്രിട്ടനില്‍ ദശാബ്ദങ്ങളായി ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി ഭീകരാക്രമണം നടത്തി വരുന്നു.

ഇവര്‍ കത്തോലിക്കരാണ്‌. എന്നാല്‍, കത്തോലിക്കന്‍ ഭീകരര്‍ എന്ന് ഇവരെ ആരും വിളിക്കാറില്ല; ഐ.ആര്‍.എ. എന്നേ വിളിക്കാറുള്ളു.

1972 ല്‍ ഐ.ആര്‍.എ. നടത്തിയ മൂന്ന് സ്ഫോടനങ്ങളിലായി ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.

1974 ല്‍ ഇവര്‍ നടത്തിയ രണ്ട് സ്ഫോടനങ്ങളിലായി 25 ല്‍ ഏറെ പേര്‍ കൊല്ലപ്പെടുകയും 200 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1998 ല്‍ ബാന്‍ബ്രിഡ്ജില്‍ നടന്ന സ്ഫോടനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.

1998 ഓഗസ്റ്റില്‍ ഒമാഗ് ബൊംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* സ്പെയ്നിലും ഫ്രാന്‍സിലും ഇ.ടി.എ. 36 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

* ഉഗാണ്ടയില്‍ ഗോഡ്സ് സാല്‍വേഷന്‍ ആര്‍മി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ഭീകര സംഘടനയുണ്ട്.

* ശ്രീ ലങ്കയില്‍ എല്‍.ടി.ടി.ഇ. എന്ന ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു. ആത്മഹത്യാ സ്കോഡിന്റെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചവരാണിവര്‍. എന്നാല്‍ ഇവരെ ആരും ഹിന്ദു ഭീകരര്‍ എന്ന് വിളിക്കാറില്ല. എല്‍.ടി.ടി.ഇ. എന്നേ വിളിക്കാറുള്ളു.

* സിക്കുകാരുടെ തീവ്രവാദ സംഘടന. ബിന്ദ്രന്‍ വാല ഗ്രൂപ്പ്.

1984 ജൂണ്‍ അഞ്ചിന്‌ ഇന്ത്യന്‍ സെക്ക്യൂരിറ്റി ഫോഴ്‌സ് ഗോള്‍ഡെണ്‍ റ്റെംപ്ലില്‍ ഇരച്ചു കയറീ. 100 പേര്‍ കൊല്ലപ്പെട്ടു.

1984 ഒക്ടോബര്‍ 30 ന്‌ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അവരുടെ സിക്കുകാരനായ അംഗ രക്ഷകനാല്‍ കൊല്ലപ്പെട്ടു.

* വടക്ക് കിഴക്ക് ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭീകര സംഘടന എ.ടി.ടി.എഫ്. ആള്‍ ത്രിപുര ടൈഗെഴ്സ് ഫോഴ്സ്.

മറ്റൊന്ന് നാഷനല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര.

2004 ഒക്ടോബര്‍ 2 ന്‌ 44 ഹിന്ദുക്കള്‍ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടു. കൊന്നത് മുസ്‌ലിംകളല്ല. ക്രിസ്ത്യന്‍ ഭീകരന്‍മാരായിരുന്നു.

* ഉള്‍ഫ 1992 - 2006 കാലത്ത് 749 ഭീകരാക്രമണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

* നേപ്പാളിലെ മാവോയിസ്റ്റുകള്‍ ഏഴ് വര്‍ഷം കൊണ്ട് 99 ഭീകരാക്രമണങ്ങള്‍ നടത്തി.

* ഇന്ത്യയില്‍ 150 ജില്ലകളിലാണ്‌ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളത്. അഥവാ ഇന്ത്യയുടെ ഏതാണ്ട് മൂന്നിലൊന്ന് മവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണ്‌ ഉള്ളത്.

ഇവ വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാവുക; ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നാണ്‌.

കുത്തകയല്ലെന്ന് മത്രമല്ല; അതവരുടെ സവിശേഷതയുമല്ല.

ഇസ്‌ലാം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല; അത് നിരോധിക്കുകയാണ്‌ ചെയ്തത്.

അല്ലാഹു പറയുന്നു:
"`ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു."
(ഖുര്‍ആന്‍ 5/32)

ഇസ്‌ലാം എന്ന പദം ഉണ്ടായത് തന്നെ സലാമില്‍ നിന്നാണ്‌. സലാം = സമാധാനം

എല്ലാ തരം ഭീകരാക്രമണങ്ങളെയും ഇസ്‌ലാം നിരോധിക്കുന്നു.

നിരപരാധികളെ കൊല്ലുന്നതിന്ന് ഇസ്‌ലാം എതിരാണ്‌. 9/11, 7/7, 11/7 ഇവയൊന്നും ഇസ്‌ലാമിന്ന് അംഗീകരിക്കാന്‍ കഴിയുകയില്ല. ഇവയെ ഇസ്‌ലാം കഠിനമായി അപലപിക്കുന്നു.

ഇതേ പോലെ അഫ്‌ഘാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെ നാം അപലപിക്കേണ്ടതുണ്ട്.

ഇറാഖില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഫലസ്തീനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ലബനാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

നിരപരാധികള്‍ മരിച്ചു വീഴുന്ന എല്ലാ ഭീകരവാദത്തെയും നാം അപലപിക്കേണ്ടതുണ്ട്. കൊല്ലുന്നത് മുസ്‌ലിംകളായാലും അല്ലെങ്കിലും.

നിരപരാധികളെ കൊല്ലണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

ഇനി ഭീകരവാദികളെ വിശകലനം ചെയ്തു നോക്കിയാല്‍, എല്ലാ മതത്തില്‍ നിന്നുള്ളവരെയും അതില്‍ കാണാന്‍ കഴിയും:


@ ക്രിസ്ത്യന്‍ ഭീകരന്‍മാര്‍

@ കത്തോലിക്കാ ഭീകരന്‍മാര്‍

@ യഹൂദ ഭീകരന്‍മാര്‍

@ ഹിന്ദു ഭീകരന്‍മാര്‍

@ മുസ്‌ലിം ഭീകരന്‍മാര്‍

@ ബുദ്ധ ഭീകരന്‍മാര്‍

@ സിക്ക് ഭീകരന്‍മാര്‍

@ മറ്റു വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഭീകരന്‍മാര്‍

നിരപരാധികളെ കൊല്ലുന്നത് ഒരു മതവും അംഗീകരിക്കുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ കൊല നടത്തിയ ഭീകരന്‍മാര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നതിന്റെ കണക്ക് ഒന്ന് പരിശോധിച്ചു നോക്കാം:

* ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഇറ്റലിയിലെ നാല്‌ ലക്ഷം മനുഷ്യരുടെ കോല്യ്ക്കുത്തരവാദിയായ ബെനിറ്റോ മുസ്സോളനി! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഫ്രഞ്ച് വിപ്ലവ കാലത്ത് മാക്സിമിലിന്‍ റോബെസ്പിയര്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് ഉള്‍പ്പെടെ മൊത്തം 240000 പേരെ കൊന്നിട്ടുണ്ട്.

* കലിംഗ യുദ്ധത്തില്‍ മാത്രം അശോകന്‍ 100000 മനുഷ്യരെ കൊന്നിട്ടുണ്ട്. അദ്ദേഹം ഒരു ഹിന്ദുവായിരുന്നു.

ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ട് മുസ്‌ലിംകളെ നാം കാണുന്നു:

* സദ്ദാം ഹുസൈന്‍ കാരണമായി ഏതാനും ലക്ഷങ്ങള്‍ കൊല്ലപെട്ടിട്ടുണ്ട്.

* ഇന്തോനേഷ്യയിലെ മുഹമ്മദ് സുഹാര്‍ത്തോ 5 ലക്ഷം പേരെ കൊന്നിട്ടുണ്ട്.

ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല.

നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഇവരിലാരും അവരുടെ മത ശാസനകളെ അനുസരിക്കുകയല്ല ചെയ്തിരുന്നത്; ആയിരുന്നുവെങ്കില്‍ ഒരു കൊലപാതകം പോലും അവര്‍ നടത്തുമായിരുന്നില്ല.

ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നും ഭീകരതയുടെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ വളരെ പിന്നിലാണെന്നും കാണാം.

എന്നിട്ടും ആഗോള വാര്‍ത്താമാധ്യമങ്ങള്‍ ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ ലക്‌ഷ്യം വയ്ക്കുന്നത് നാം കാണുന്നു.

എന്ത്കൊണ്ട്?

സമ്പാദകന്‍: കെ.കെ. ആലിക്കോയ

അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു

അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’

സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെകാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുല്‍ കലീം- മക്ക മസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീം‍. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..

എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?

= ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.

അദ്ദേഹം എന്താണ് പറഞ്ഞത്?

= സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.

തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?

= തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?

= അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?

= ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.

തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?

= അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



പക്ഷേ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?

= അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.

കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?

= എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.

അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?

= അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.

സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?

= അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.

ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?

= 2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

ഖര്‍ദാവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:


Friday, February 18, 2011

തഹ്‌രീര്‍ സ്‌ക്വയറില്‍ യൂസുഫുല്‍ ഖര്‍ദാവിയുടെ ഖുതുബ

മഹാപണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി ഈജിപ്തില്‍ ചെന്ന് ഖുതുബ നടത്തിയ സന്തോഷകരമായ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ പ്രസംഗം മുസ്‌ലിംലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നതായിരുന്നു. ആധുനിക ഈജിപ്തിന്റെ ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായി ആ ഖുതുബ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

ഇഖ്‌വാനികളുടെ നേരെയുള്ള അതിക്രമങ്ങളുടെ മൂര്‍ധന്യ സ്ഥിതിയില്‍ അന്നത്തെ ഖത്തര്‍ അമീര്‍ നേരിട്ടു പോയി ഖര്‍ദാവിയെയും അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താറിനെയും മറ്റുചിലരെയും ഖത്തറിലേക്ക് കൊണ്ടുവന്നു. ഖര്‍ദാവി തന്റെ ധിഷണ ഉപയോഗിച്ച് ഇസ്‌ലാമികലോകത്തിന് വെളിച്ചം പകരുകയായിരുന്നു. നാഥാ! നീ അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ചൊരിയണമേ തമ്പുരാനേ... ഇസ്‌ലാമികലോകത്തിന് വഴികാട്ടാന്‍ ഇനിയും അദ്ദേഹത്തിന് നീ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കണേ നാഥാ. (എന്റെ പ്രിയപ്പെട്ട ഉസ്താദ് ടി.പിയുടെ ആറുകൊല്ലത്തെ ഉസ്താദാണ് ഖര്‍ദാവി).

ആ മഹാനുഭാവന് വിപ്ലവം നയിച്ച ഈജിപ്ഷ്യന്‍ യുവാക്കളുടെ ഓരോരുത്തരുടെയും കൈകള്‍ ചുംബിക്കാന്‍ മോഹം. ഈ വിപ്ലവം വഴി, മസ്ജിദുല്‍ അഖ്‌സയില്‍ പോയി ജുംആ നമസ്‌കരിക്കാന്‍ മോഹം. അദ്ദേഹം ഈജിപ്തിലെ വിപ്ലവകാരികളോട് (ഇന്നലെ തഹ്‌രീര്‍ സ്‌ക്വയറിലായിരുന്നു ജുമുഅ) പറഞ്ഞു: ''ഈ വിപ്ലവത്തിലെ യുവാക്കള്‍ കൈവിട്ടുപോകാന്‍ പാടില്ല. അവരാഗ്രഹിച്ച മാറ്റത്തിന് ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതപരവും മനുഷ്യത്വപരവുമായ എല്ലാ ഊര്‍ജവും ചെലവഴിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഹോദരങ്ങളും തങ്ങളുടെ ദൗത്യം ശരിയാംവണ്ണം നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളോടദ്ദേഹം ആവശ്യപ്പെട്ടത്, ഈ അനുഗ്രഹം നല്‍കിയതിന് സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനാണ്.

അദ്ദേഹം തുടരുന്നു: ഇതൊരിക്കലും ഒരു സാധാരണ വിപ്ലവമല്ല. മറിച്ച്, ലോകത്തിനു മുഴുവന്‍ പാഠം നല്‍കുന്ന വിപ്ലവമാണ്. അസത്യത്തെയും തിന്മയെയും ശാന്തമായി എങ്ങനെ കെട്ടുകെട്ടിക്കാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവമാണ്. പ്രത്യക്ഷത്തില്‍, നേതാവില്ല എന്ന് തോന്നിയാലും യുവാക്കളാണ് ഈ വിപ്ലവത്തിന്റെ ശക്തി എന്ന് മറക്കാനാവില്ല.
ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ക്ഷമിക്കേണ്ട സമയമാണിത്. കൂടുതല്‍ അധ്വാനിക്കേണ്ട സമയം. ഇത്ര മഹത്തായ വിപ്ലവം നടത്തിയ യുവാക്കളിലൊരാള്‍ പോലും ആധുനിക ഈജിപ്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിപ്പിക്കാന്‍ കാരണക്കാരാകരുത്. നാമിപ്പോള്‍ നിര്‍മാണപാതയിലാണ്. ഓരോ ഈജിപ്ഷ്യന്‍ പൗരനും ആ പ്രക്രിയയ്ക്ക് സ്വയം സന്നദ്ധനാകണം.


റഫഹ് അതിര്‍ത്തി തുറന്നുകൊടുക്കണം. ഗസ്സയുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുക. ഈജിപ്തായിരുന്നു എന്നും ഫലസ്തീന്‍ ജനതയ്ക്ക് അഭയം. ഇനിയും അതങ്ങനെതന്നെയാകേണ്ടതുണ്ട്. ഈ മൈതാനിയില്‍ നാം ഒരുമിച്ചുകൂടി ജുമുഅ നമസ്‌കരിച്ചപോലെ, മസ്ജിദുല്‍ അഖ്‌സയില്‍ ഒരുമിച്ചുകൂടി ജുമുഅ നിര്‍വഹിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.''

യുവാക്കളോടായി അദ്ദേഹം പ്രത്യേകം പറഞ്ഞു: മക്കളേ, എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും കൈകള്‍ പിടിച്ച് മുത്തം തരണമെന്നാണാഗ്രഹം... കാരണം, നിങ്ങളാണല്ലോ വിപ്ലവവീഥിയില്‍ ക്ഷമയോടെ ഉറച്ചുനിന്നത്. നിങ്ങളെ എനിക്ക് അന്‍സാറുകളോടാണ് ഉപമിക്കാന്‍ തോന്നുന്നത്; സ്വന്തത്തേക്കാള്‍ സഹോദരനെ പരിഗണിച്ച മദീനയിലെ അന്‍സാറുകളോട്.

ക്രിസ്ത്യന്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ലോകരക്ഷിതാവിനെ പ്രണമിക്കുക. നന്ദി രേഖപ്പെടുത്തുക. നിങ്ങളുടെ മുസ്‌ലിം സഹോദരങ്ങളെ നിങ്ങള്‍ ജുമുഅയ്ക്കുവേണ്ടി കാവല്‍ നിന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഈ ഐക്യം തകരാതിരിക്കാന്‍ ഓരോ ഈജിപ്ഷ്യന്‍ പൗരനും ബാധ്യസ്ഥരാണ്.

സൈനികരോടായി അദ്ദേഹം പറഞ്ഞു: മുബാറക് ബാക്കിയാക്കിപ്പോയ ഗവണ്മെന്റില്‍നിന്ന് നിങ്ങള്‍ മോചിതരാകണം. കാരണം, ഈജിപ്ഷ്യന്‍ ജനത പഴയ മുഖങ്ങളെ ഇനി ഇഷ്ടപ്പെടില്ല. കാരണം, നിരപരാധികളായ യുവാക്കളെ കൊന്നൊടുക്കിയതിന്റെ അടിസ്ഥാന കാരണക്കാര്‍ അവരാണല്ലോ.

ഖര്‍ദാവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:

الشعب يريد تطهير البلاد
ജനത നാടിനെ ശുദ്ധീകരിക്കാനാഗ്രഹിക്കുന്നു.

وحسني مبارك ساب القصر. واعوانه له بيحكمو مصرا
ഹുസ്‌നി മുബാറക് കൊട്ടാരം വിട്ടോടി. ഇനി അയാളുടെ കാര്യസ്ഥന്മാര്‍ മിസ്‌റ് ഭരിക്കേണ്ട.


ولا حسني ولا نظامه ولا حزبه ولا أعوانه

ഹുസ്‌നി വേണ്ട, അയാളുടെ ഭരണം വേണ്ട. അയാളുടെ കക്ഷി വേണ്ട. അയാളുടെ സഹായികളും വേണ്ട.

ജനനിബിഡമായ തഹ്‌രീര്‍ സ്‌ക്വയറിന്റെ മുക്കുമൂലകള്‍ ഈ മുദ്രാവാക്യം ഏറ്റുചൊല്ലി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നൊഴുകിയെത്തിയ 20 ലക്ഷം പേര്‍ അതേറ്റുചൊല്ലി. ولله الحمد