
സ്ത്രീ വെറും ചോറിനും പേറിനും ഉള്ള ഉപകരണമല്ല മറ്റു പലതും അവര്‍ക്ക് ചെയ്യാന്‍ കഴിയും മാത്രക ഉമ്മഹാതുല്‍ മുഎമിനീങ്ങളും സഹാബ വനിതകളും തന്നെ. ഏഴോളം വിശുദ്ധ യുദ്ധങ്ങളില്‍ പങ്കെടുത്ത ഉംമു അതിയ്യ ,ഉഹധ് യുദ്ധത്തില്‍ നബിയുടെ രക്ഷ കവജമായി മാറിയ ഉമ്മു അമ്മാറ, ഉപദ്രവിക്കാന്‍ വന്ന അക്രമിയെ കുന്തം കൊണ്ട് കുത്തി കൊന്ന സഫിയ, ആധുനിക കാലഗട്ടത്തില്‍ ചരിത്രം രചിച്ച സൈനബുല്‍ ഗസ്സാലി,ചരിത്രം രചിച്ചു കൊണ്ടിരിക്കുന്ന ഫലസ്തീന്‍ വനിതകള്‍ അനവതി നിരവതി ചരിത്ര വനിതകള്‍ ഇവരാണ് നമ്മുടെ സഹോദരിമാരുടെ വഴി കാട്ടികള്‍ .പ്രിയപ്പെട്ട പണ്ഡിതന്മാര്‍ ചരിത്രങ്ങളില്‍ നിന്നും സത്യസന്തമായി കാര്യങ്ങള്‍ പഠിച്ചും പഠിപ്പിച്ചും സമുതായത്തെ ധാര്‍മികതയിലേക്ക് നയിക്കെണ്ടാവരാന്. കാര്യങ്ങള്‍ മനസിലാക്കാന്‍ സര്‍വ ശക്തന്‍ തൌഫീക്ക് നല്‍കട്ടെ
സ്ത്രീ അവള്‍ ഉമ്മയാണ് സഹോദരിയാണ് ഭാര്യയാണ് ഈ നിലക്കെല്ലാമുള്ള അവകാശങ്ങള്‍ പുരുഷന്മാര്‍ അവര്‍ക്ക് വക വെച്ച് കൊടുക്കാറുണ്ടോ ലോകക്രമങ്ങള്‍ പരിശോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.സ്ത്രീ ആയി പോയതിന്റെ പേരില്‍ അവളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും എല്ലാ വിതെതിലുള്ള ചൂഷനങ്ങള്‍കും വിതെയമാക്കപെട്കയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അവള്‍ പ്രതികരിക്കപ്പെടെണ്ടി വരുന്നു, പിതാവിനേക്കാള്‍ മാതാവിന്നു ശ്രേഷ്ടത കല്പിച്ച, മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗം, എന്നും ഇസ്ലാമിന്റെ ആദ്യത്തെ ശഹീദ് സുമയ്യ ബീബിയണെന്നും അഭിമാന പൂര്‍വ്വം പ്രസങ്ങിച്ചും എഴുതിയും പ്രചരിപ്പിക്കുന്ന ഒരു സമുതായത്തിലെ സ്ത്രീ ജനങ്ങളുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണ്. മുന്‍ തല മുരകളിലുണ്ടായിരുന്ന സഹോദരിമാരെ കിസ്സ പാട്ടും മാലകളും ഒതിപ്പിച്ചും പിഞ്ഞാണം എഴുതി കുടിപ്പിച്ചും നേര്ച്ച സ്ഥലങ്ങള്‍ സിയാറത്ത് നടത്തിച്ചും ആഗ്രഹ സഫലീകരങ്ങളും രോഗ ശമനവും വാഗ്ദാനം ചെയ്തു സാമ്പത്തികമായും മാനസികമായും പൌരോഹിത്യ വര്‍ഗം ജനങ്ങളെ പൊതുവെയും സ്ത്രീ സമൂഹത്തെ പ്രത്യേകിച്ചും ചൂഷണം ചെയുകയായിരുന്നില്ലേ കള്ളികലെല്ലാം വെളിച്ചതാകുമ്പോള്‍ പഴയതെല്ലാം മറന്നു നഗറുകളും,വാര്ഷികങ്ങലുമായി അഭിനവ മുല്ലാമാര്‍ നാട് ചുറ്റുന്നു, ഹാജറ ബീബിയെയും,മറിയം ബീബിയെയും ആസിയ ബീബിയെയും നെഞ്ഞകതെറ്റി കൊണ്ട് നമ്മുടെ സഹോതരിമാര്‍ നന്മ കല്പിക്കാനും തിന്മ വിരോതിക്കാനും അവകാശങ്ങള്‍ വാങ്ങാനും പൂര്‍ണമായ ഇസ്ലാമിക വേഷങ്ങളോടെ അടുക്കള മുതല്‍ അന്ഥാരാഷ്ട്ര കാര്യങ്ങളില്‍ വരെ ഇടപെടലുകള്‍ നടക്കുമ്പോള്‍ മുല്ലാകമാര്‍ മൂകത് വിരല്‍ വെച്ചില്ലെന്കിലെ അത്ഭുതമുള്ളൂ . ശാപ പ്രാര്തനക്കാരുടെ മേലെ ശവക്കല്ലറകള്‍ നിര്‍മിക്കുക തന്നെ ചെയും