2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച

നമുക്ക് വേണ്ടത്

എല്ലാ പ്രവാചകന്മാരെയും അയക്കപ്പെട്ടത്‌ ഓരോ സമുധായങ്ങളിലെകായിരുന്നു. എന്നെ ലോകത്തില്‍ എല്ലാവര്കും



കരുന്ന്യവാനായ് നിയോഗിച്ചിരിക്കുന്നു, അത് കൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുക,സന്മാര്‍ഗം പ്രാപിച്ചേക്കാം എന്നില്‍ നിങ്ങള്‍ക്ക് ഉത്തമ മാര്‍ഗമുണ്ട് (rasool sa).സാധാരണക്കാരായ ആളുകളോടാണ് ഞാന്‍ സംവദിക്കാന്‍ ഇഷ്ടപ്പെടുന്നത്.വ്യക്തമായ പ്രമാണങ്ങളെ പിന്തുടരുന്നതായിരിക്കും ഏറ്റവും നല്ലത് അതിനു വലിയ പണ്ഡിതന്‍ആവണമെന്നില്ല അല്പം വായന ശീലവും ചെയ്യുന്ന കര്‍മങ്ങള്‍ക് പരലോകത്ത് പ്രതിഫലം കിട്ടണമെന്ന ആത്മാര്‍ഥമായ വിചാരവും ഉണ്ടാവണം, ഉദാഹരണങ്ങളിലൂടെ കാര്യം വ്യക്തമാക്കാന്‍ ശ്രമിക്കാം, നല്ല ആഴമുള്ള ഒരു കനാല്‍ അത് മുറിച്ചു കടക്കാന്‍ മൂന്നു പാലങ്ങളുണ്ട്.1 ദ്രവിച്ച മരം കൊണ്ട് ഉണ്ടാകിയതാണ് കണ്ടാലേ അറിയാം ഉപയോക ശൂന്യമാണെന്നു,2 തെങ്ങിന്‍ കഷ്ണം കുറുകെ ഇട്ടതാണ് അതിലൂടെ കടക്കുകയാണെങ്കില്‍ വഴുതി വീഴാന്‍ നല്ല സാധ്യത ഉണ്ട് 3 നല്ല ഉറപ്പുള്ള കൊണ്ഗ്രീറ്റ് കൊണ്ടും സുരക്ഷിതമായി നിര്‍മിച്ചതും ലക്ഷിയ സ്ഥാനത്തു എത്തും എന്ന് ഉറപ്പുള്ളതുമാണ് ബുദ്ധിപരമായി നാം തിരഞ്ഞെടുക്കേണ്ടത് മൂന്നാമത്തെതു തന്നെയല്ലേ.പരലോക മോക്ഷത്തിന്റെ കര്‍മങ്ങള്‍ ചെയുമ്പോഴും ഇങ്ങിനെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.എല്ലാ ഇസ്ലാമിക സംഘടനകളും ഒരു പോലെ സമ്മതിക്കുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട് ,ഉദാ;യത്തീമിനും ദരിദ്രര്‍കും ധര്‍മം കൊടുക്കാം ആര്‍കും അഭിപ്രായ വ്യത്യാസമില്ല, നേര്ച്ച സ്ഥലങ്ങളിലേക്കുള്ള ധര്‍മം അഭിപ്രായ വ്യത്യാസം.അല്ലാഹുവിനോട് നേരിട്ടുള്ള പ്രാര്‍ത്ഥന അഭിപ്രായ വ്യത്യാസമില്ല മരണപ്പെട്ടു പോയ ഔലിയാക്കലെയോ ജിന്നുകളെയോ വിളിച്ചു പ്രാര്‍ത്തിക്കുക അഭിപ്രായ വ്യത്യാസം, വ്യക്തവും പ്രതിഫലം നഷ്ടപ്പെട്ടു പോകുകയില്ല എന്ന് ഉറപ്പുള്ളതുമായ കാര്യങ്ങള്‍ ചെയ്യുക മുടിനാരിഴ കീറി പരിശോദിച്ചു സമയം കൊല്ലാതെ നമ്മുടെ ജീവനേക്കാളും നാം സ്നേഹിക്കേണ്ട രസൂലിന്റെ ചര്യ പിന്‍പറ്റി ജീവിക്കുക.വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കാതെ കാര്യങ്ങള്‍ പഠിക്കാന്‍ നേരാം വണ്ണം ശ്രമിക്കുക,മാര്‍ഗവും ലക്ഷ്യവും നന്നാവാതെ ഒരു കര്‍മവും സ്വീകരിക്കപെടുകയില്ല. ആ വിധി നിര്‍ണയ നാളില്‍ നമ്മുടെ സല്‍കര്‍മങ്ങള്‍ മാത്രമേ നമ്മുടെ രക്ഷക്ക് ഉണ്ടാവുകയുള്ളൂ. മാസം അതിനുള്ള പ്രചോദനമാവട്ടെ;

അഭിപ്രായങ്ങളൊന്നുമില്ല: