2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

മുജാഹിദ് സഹോദരങ്ങള്‍ക്

അസ്സലാമു അലൈക്കും, മുജാഹിദ് സഹോദരാ, സഹോദരന്മാരെ മുന്‍വിധിയില്ലാതെ ഒന്ന് പഠിക്കാന്‍ ശ്രമിക്കു ജ ഇസ്ലാമി ഒരിക്കലും ഭരണമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന് പറഞ്ഞിട്ടില്ല. നിയമ നിര്‍മാണ അധികാരം അല്ലാഹുവിന് മാത്രമാണ് ആയതിനാല്‍ അത് പ്രാബല്ല്യ്തില്‍ വര്താന്‍ നാം പരിശ്രമിക്കെണ്ടാതുണ്ട്,ഈ പരിശ്രമങ്ങള്‍ ഒരിക്കലും സായുധ വിപ്ലവമോ,സംഗട്ടനങ്ങലോ,അല്ല സമാധാന പരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമായിരിക്കും എന്ന പലതവണ പ്രസിധീകരനങ്ങളിലൂടെയും പ്രസങ്ങങ്ങളിലൂടെയും, മറ്റുമായി പലതവണ ജനങ്ങളെ അറിയിക്കുകയും അറിയിച്ചു കൊണ്ടിരിക്കുകയും ചെയുന്നു, എന്നിട്ടും ജ ഇസ്ലാമിയുടെ വളര്‍ച്ചയില്‍ അസൂയ മൂത്തവര്‍ തീവ്ര വാതം ആരോപിക്കുന്നു,ഇസ്ലാമിക ഭരണം എന്ന കേള്‍കുമ്പോള്‍ നിങ്ങള്‍ക്ക് എന്തിനാണ് ഇത്ര ഭയം. നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്, ഗന്ദന മണ്ടന പ്രസംഗങ്ങള്‍ മാത്രമാണോ ഹിധായതിലെക്കുള്ള വഴി, തിന്മക്കെതിരെ നന്മയിലേക്കുള്ള എല്ലാ പ്രവര്‍ത്തനങ്ങളും, അമലുസ്സാലിഹാതാനെന്നു കരുതുന്നവരല്ലേ മുസ്ലിങ്ങള്‍ അതിന്റെ മാര്‍ഘം സമാദാന പരമായിരിക്കണം എന്ന കാര്യത്തില്‍ തര്കവുമില്ല അത് കൊണ്ടാണെല്ലോ ഒരു ജമാത് കാരനെ പോലും തീവ്ര വാതമോ ഭീകര വാതമോ ആരോപിച് പിടിക്കപ്പെടുകയോ ജയിലില്‍ അടക്കുകയോ ചെയ്തിടില്ല.നിയമ നിര്‍മാണ അധികാരം മനുഷ്യര്‍ കയ്യടക്കി വെച്ചത് കൊണ്ടാണെല്ലോ പലിശ,വ്യഭിചാരം, ചൂത്,കൈകൂലി, പൂഴ്ത്തിവെപ്പ്, ........സമൂഹത്തെ കാര്‍ന് തിന്നു കൊണ്ടിരിക്കുന്ന സകല വിപത്തുകളും ഉണ്ടായി കൊണ്ടിരിക്കുന്നത് എന്ന അറിയാത്തവരാണോ, മുജാഹിദ് സഹോദരങ്ങള്‍,സമൂഹത്തിലെ എല്ലാ അനാചാരങ്ങല്കും എതിരെ പ്രവര്‍ത്തിക്കാന്‍ ബാധ്യത പെട്ട സമുധായമല്ലേ നമ്മള്‍ പിന്നെ മുസ്ലിങ്ങളിലെ അനാചാരങ്ങള്‍ക് എതിരെ ജ ഇസ്ലാമി പ്രവര്‍ത്തിക്കുന്നില്ല എന്ന നിങ്ങള്‍ പറയുന്നത് കളവല്ലേ പ്രസിദ്ധീകരണങ്ങളും ഉള്ബോധനപ്രവര്തനങ്ങളും നിരവതി നടത്തുന്നു. മുജാഹിടുകളുടെ ശൈലി അല്ല ജ ഇസ്ലാമി സ്വീകരിക്കുന്നത് ഏറ്റവും നല്ല രീതിയില്‍ യുക്തിദീക്ഷയോടെ സമാധാന പൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞും ക്ലാസുകള്‍ എട്ത്തും കാര്യങ്ങള്‍ മനസ്സിലാകി കൊടുക്കാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു, അല്ലാതെ വായില്‍ തോന്നുന്നത് ഒക്കെ വിളിച്ചു പറഞ്ഞു കയ്യില്‍ കിട്ടുന്ന മാസികകളും പേപ്പര്‍ കട്ടിങ്ങുകളും വെച്ച് വ്യക്തിഹത്യ നടത്തി മിമിക്ക്രി മോഡല്‍ ഗണ്ടന മണ്ടനങ്ങള്‍ നടത്താനുള്ള സംസ്കാരം ജ ഇസ്ലാമിയുടെ പണ്ടിതന്മാര്‍ക്ക് ഇല്ല.....ചില മുജാഹിദ് ഉദ്ധരണികള്‍ ശ്രദ്ദിക്കുക ,ഇസ്ലാം യേത് ദിവസം മതം ആയോ അന്ന് തന്നെ രാഷ്ട്രവും കൂടിയായിരുന്നു, പള്ളി അതിന്റെ കോടതിയും തൌഹീദ് നമ്രോധ് ഫിരൌന്‍, ഖിസര്‍,കിസ്രാ, മുതലായവര്ടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ളവരുടെ സന്ദേശവും.(അല്‍ മുര്ഷിദ്, ജില്ദ്3 ലക്കം 11 പേജ് 405 ) ജനങ്ങളുടെ ഭരണാധികാരം ദീനിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും പ്രടാനപെട്ടതാണ് അത് കൂടാതെ ദീനുനു നിലനില്പേ ഇല്ല(ശൈകുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയ,).. രസൂലിന്റെ അടുക്കല്‍ ചെന്ന് സഹാബാകള്‍ പരിതപിച്ചു,ഞങ്ങള്‍ക്ക് വേണ്ടി സഹായമാര്തിക്കുന്നില്ലേ, അപ്പോള്‍ മുന്‍ കഴിഞ്ഞുപോയ പ്രാച്ചകന്മാരും മറ്റും അന്ഭാവിക്കേണ്ടി വന്ന അതിക്രുര പീഡനങ്ങളെ കുറിച്ച അവരോട പറയുകയും, സാന്‍ആ മുതല്‍ ഹടരമൌത് വരെ അല്ലാഹുവിനെയും ആട്ടിനെ വേട്ടയാടുന്ന ചെന്നായയുമാല്ലാതെ ഭയപ്പെടാന്‍ മറ്റൊന്നുമില്ലാതെ ഒരു യാത്രാ സംഗത്തിന് സഞ്ചരിക്കാന്‍ സാധിക്കുവോളം സമാതാന പരമായ അന്തരീക്ഷം പുലരുക തന്നെ ചെയും. നിങ്ങള്‍ ക്ഷമ അവലംബിക്കുക എന്താണ് ഈ പറഞ്ഞതിന്റെ ഒക്കെ ആന്തരിക അര്‍ഥം അക്ഷരങ്ങളില്‍ പിടിച്ചു തൂങ്ങാതെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എല്ലാ തെട്ടിധരിപ്പിക്കലും മാറും ,അല്‍ മുര്ഷിദ് എഴുടുന്നു അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നടിനുള്ള അധികാരം നാം കൈ വരുത്തണം(പു 4 ലക്കം12 പുറം44)മൌലാന അബുല്‍ ഹസന്‍ അലി നദ്വി പറയുന്നു, റസൂല്‍ ഈ ലോകത്ത് നിര്‍വഹിച്ച ഏറ്റവും വലിയ ജോലിയും നബിയെ അയച്ചതിന്റെ പ്രധാന ലക്ഷ്യവും ദൈവിക ഭരണം സ്ഥാപിക്കലും, ഭൂമിയില്‍ ദൈവിക ഭരണക്രമവും ധാര്‍മിക ഘടനയും നടപ്പാക്കലുമായിരുന്നു, മുന്‍കാല മുജാഹിദ് പണ്ഡിതന്മാര്‍ പറഞ്ഞത് തന്നെ ഈ വിഷയകമായി ധാരാളം ഉണ്ട്, പില്‍കാലത്ത് രാഷ്ട്രീയ അടിമത്വം ബാദിച് ആര്‍ക്കോ വേണ്ടി എന്തെല്ലാമോ പുല്മ്ബുകയാ........ചിന്തിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയുക, എന്റെ നമസ്കാരവും കര്‍മങ്ങളും, ജീവനും മരണവും എല്ലാം നിനക്ക് വേണ്ടി അര്പിക്കുന്നു,എന്ന അഞ്ചു നേരം നാം പ്രതിക്ജ എടുക്കുന്നു എന്താണ് ഇത് കൊണ്ടൊക്കെ അല്ലാഹു ഉദേശിച്ചത്, സഹോദരങ്ങളെ ഒന്ന് വിലയിരുത്തൂ, നിങ്ങളുടെ മാത്രം ലക്ഷ്യമല്ല സ്വര്‍ഗം എല്ലാവരും സ്വര്‍ഗം ആശിക്കുന്നു എല്ലാവരും അതിനു വേണ്ടിയാണ് പണിയെടുക്കുന്നത്, ഒരു കാലത്ത് മുസ്ലിം ലീഗില്‍ ചേരല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധ ബാധ്യതയാണ്‌ എന്ന ജമിയതുല്‍ ഉലമയുടെ മുഖ പത്രം.....ഇന്ത്യന്‍ മുസ്ലിങ്ങളുടെ അനിശേദ്യ നേതാവായ ഖാഇധെ ആഹ്സം മുഹമ്മദാലി ജിന്ന സാഹിബിന്റെ നായകത്വത്തില്‍ കേരളത്തിലുള്ള ഉലമാകല്കുള്ള വിശ്വാസത്തെ ഈ യോഗം അന്ഗീകരിക്കുകയും സമുദായത്തെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് വേണ്ടി സകലവിധ പ്രാര്‍ഥനയും നടത്തുകയും ചെയ്തു, (ഒരു ഷിയാ മുസ്ലിമിന് വേണ്ടി നടത്യതെല്ലാം തൌഹീധോ മത രാഷ്ട്ര വാതമോ,)വെറും സ്മശാന വിപ്ലവം കൊണ്ടും യുക്തിദീക്ഷ ഇല്ലാത്ത ഗണ്ടന മണ്ടനങ്ങള്‍ കൊണ്ടും സാധിക്കുന്നടല്ല ഇസ്ലാമിക പ്രബോധനം അടുക്കള മുതല്‍ അന്താരാഷ്ട്രം വരെയും ഉള്ള കാര്യങ്ങള്‍ ഇസ്ലാമിന്റെ അകക്കന്നിലൂടെ പഠിക്കാന്‍ ശ്രമിക്കണം അല്ലാഹു തൌഫീക്ക് ചെയുമാറാകട്ടെ.