2010 ഡിസംബർ 22, ബുധനാഴ്‌ച
2010 ഡിസംബർ 21, ചൊവ്വാഴ്ച
2010 നവംബർ 28, ഞായറാഴ്‌ച
I have a new Yahoo! email address
Hi, I wanted to let you know that I have a brand new Yahoo! email address; nasarcv@ymail.com. Please update your address book and send me emails at this new address from now on. Thanks!
Abdulnasar Cv
Abdulnasar Cv
2010 നവംബർ 10, ബുധനാഴ്‌ച
അപൂര്‍വ ജന്മം

സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിനെ വെല്ലാന്‍ മറ്റൊന്നില്ല. എയര്‍ഫോഴ്‌സ് വണ്‍ എന്ന പേരില്‍ ആകാശത്തൊരു വൈറ്റ്ഹൗസ് പറന്നുനടക്കുമ്പോള്‍ ഭൂമിയില്‍ ഈ ബീസ്റ്റ് മറ്റൊരു വൈറ്റ്ഹൗസാണ്.
ഈ ഒരു ജനുസില്‍ ജനറല്‍ മോട്ടോഴ്‌സ് ഒന്നിനെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ അതിന് ബീസ്റ്റ് എന്ന് ഓമനപ്പേരിടാനും മടികാണിച്ചില്ല. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടി അവരതിനെ മാറ്റിവെച്ചു. സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഈ ബീസ്റ്റിനെ വെല്ലാന്‍ ഇതുവരെ ആരും അവതരിച്ചിട്ടില്ലതാനും. എയര്‍ഫോഴ്‌സ് വണ്‍ എന്ന പേരില്‍ ആകാശത്തൊരു വൈറ്റ്ഹൗസ് പറന്നുനടക്കുമ്പോള്‍ ഭൂമിയില്‍ ഈ ബീസ്റ്റ് മറ്റൊരു വൈറ്റ്ഹൗസാണ്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ എയര്‍പോര്‍ട്ടിലെ ടാര്‍മാര്‍ക്കില്‍ ബീസ്റ്റുമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടി ബീസ്റ്റിനെ സൃഷ്ടിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് വളരെക്കാലമെടുത്തു. ലിമോസെന്‍ എന്ന് വിളിപ്പേരുള്ള നീണ്ട ആഡംബരകാറുകളില്‍ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ജനറല്‍ മോട്ടോഴ്‌സ് നല്‍കിയിരുന്നു. ജോര്‍ജ് ഡബ്ല്യു. ബുഷ് വരെ ഇത്തരത്തിലുള്ള കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ബരാക് ഒബാമ പ്രസിഡന്റായപ്പോഴാണ് 2009-ല്‍ ബീസ്റ്റിന് ജനറല്‍ മോട്ടോഴ്‌സ് ജന്മം നല്‍കിയത്. ഒരു കാറായല്ല ഇതിന്റെ ജനനമെന്നത് തന്നെ പ്രധാന പ്രത്യേകതയായി വാഴ്ത്താം. ജി.എമ്മിന്റെ വമ്പന്‍ ട്രക്കിന്റെ ചേസിസിലാണ് നിര്‍മാണം. മുന്‍ഭാഗം കാഡിലാക്കില്‍ നിന്നും കടമെടുത്തു. എഞ്ചിനും കാഡിലാക്കിന്റെത് തന്നെ. എന്നാല്‍, കരുത്ത് കൂട്ടി. പിന്നെ ഒന്നും ആരുടേയും കടമെടുത്തില്ല. ബീസ്റ്റിന്റെ മാത്രം സ്വകാര്യ സ്വത്തുക്കളായിരുന്നു ബാക്കിയെല്ലാം.പുറമെ നിന്നുനോക്കിയാല്‍ കാഡിലാക് ലിമോസെന്‍ എന്നേ തോന്നൂ. എന്നാല്‍, അകത്തും പുറത്തും പൂര്‍ണമായും മാറ്റങ്ങളാണ്. ഇത്രയും കരുത്തുള്ള ബോഡിയും ചില്ലുജാലകങ്ങളും ഇതുവരെ ജി.എം. നിര്‍മിച്ചിട്ടില്ല. ഒരു മിസൈലിനെ പോലും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് ഇതിന്റെ ഉരുക്കുശരീരം.
സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും എഞ്ചിനെക്കുറിച്ചും ചോദിച്ചാല്‍ മൗനമാണ് കമ്പനിയുടെ ഉത്തരം. കാരണം ചോദിക്കരുത്, സഞ്ചരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റാണ് എന്നതുകൊണ്ടുമാത്രം. 2009-ലായിരുന്നു ബീസ്റ്റ് ഒബാമയുടെ കൂടെ ചേര്‍ന്നത്. പതിനെട്ടടി നീളവും അഞ്ചടി പത്തിഞ്ച് ഉയരവുമുള്ള ഒത്തശരീരം. മുഖം കാഡിലാക്കിന്റെ സ്ഥിരം സ്റ്റൈലില്‍ തന്നെ. വീതിയേറിയ ഗ്രില്ലുകളും നടുക്ക് ഐശ്വര്യമായി കാഡിലാക്കിന്റെ ലോഗോയും. എഞ്ചിന്‍ 6.5 ലിറ്റര്‍ ഡീസല്‍ . പതിനഞ്ച് സെക്കന്റ് മതി നൂറുകിലോമീറ്റര്‍ വേഗമെടുക്കാന്‍. മൈലേജ് ചോദിക്കരുത്; എന്നാലും ഇന്ത്യക്കാരനായതിനാല്‍ മനസ്സിലെങ്കിലും ഈ ചോദ്യം ഉയരും. ഒന്നരക്കിലോമീറ്റര്‍ ഓടാന്‍ നാല് ലിറ്റര്‍ ഡീസല്‍ വേണം. ഇനി ശരീരം. ഒരു ടാങ്കില്‍ നിന്നുള്ള വെടിയുണ്ടയോ, മിസൈലോ പ്രതിരോധിക്കാന്‍ ഉതകുന്ന കരുത്തുറ്റ ബോഡി. സ്റ്റീല്‍, അലൂമിനിയം, ടൈറ്റാനിയം, സിറാമിക് എന്നിവയുടെ മിശ്രിതമാണ് തൊലിക്കട്ടി ഉരുക്കിന്റെതാക്കി മാറ്റുന്നത്. എട്ട് ഇഞ്ച് കനമുള്ള വാതിലുകള്‍ക്ക് ബോയിങ് 757 ജെറ്റ് വിമാനത്തിന്റെ വാതിലിന്റെ ഭാരമായിരിക്കും. ഇനി ഇന്ധനടാങ്ക് തകര്‍ക്കാനാണ് ലക്ഷ്യമെങ്കില്‍ അതും നടക്കില്ല. കട്ടികൂടിയ ഇരുമ്പുപയോഗിച്ച് നിര്‍മിച്ച ഇന്ധനടാങ്കിന് തീപ്പിടിക്കുകയാണെങ്കില്‍ അത് കെടുത്താനായി പ്രത്യേക മിശ്രിതംതന്നെ ഉള്ളിലുണ്ട്. തീപ്പിടിച്ചാല്‍ ഫോഗിങ് മിശ്രിതം തീ കെടുത്തിക്കോളും. നേരിട്ട് മിസൈലോ വെടിയുണ്ടയോ തട്ടിയാല്‍ത്തന്നെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കില്ലത്രെ.
ഷാസിയിലുമുണ്ട്് മായാജാലം. അഞ്ച് ഇഞ്ച് കനമുള്ള സ്റ്റീല്‍ പ്ലേറ്റാണ് അടിയില്‍. കാറിന്റെ അടിയില്‍ ബോംബ് വെച്ചാലും അകത്തേക്ക് ഏശില്ല. ടയര്‍പൊട്ടിയാലും കാര്‍ വഴിയില്‍ കിടക്കില്ല. ടയറുകള്‍ക്കുള്ളിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ ടയര്‍പൊട്ടിയാലും ഓടിക്കൊള്ളും.
അകത്ത് മറ്റൊരുലോകമാണ്. പിന്‍സീറ്റില്‍ പ്രസിഡന്റ് ഇരിക്കുന്ന സീറ്റിന് മുന്നില്‍ ലോകംമുഴുവന്‍ ഒരു വിരല്‍ത്തുമ്പില്‍ കിട്ടും. ലാപ്‌ടോപ്പ്, സാറ്റലൈറ്റ് ഫോണ്‍, വൈസ് പ്രസിഡന്റിനെയും പെന്റഗണിനെയും കിട്ടുന്ന ഡയറക്ട്‌ലൈന്‍ എന്നിവയൊക്കെ കൈയെത്തും ദൂരത്തുണ്ടാകും. പിന്നിലെ സീറ്റുകള്‍ക്കിടയിലെ ചില്ലുജാലകം താഴ്ത്താന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ. ഡ്രൈവറുടെ സീറ്റിന് താഴെ നൈറ്റ് വിഷന്‍ ക്യാമറകള്‍, ഷോട്ട്ഗണ്ണുകള്‍, ടിയര്‍ഗ്യാസ് പീരങ്കികള്‍ എന്നിവയടക്കം ഒരു ചെറിയ യുദ്ധത്തിനുള്ള ആയുധങ്ങളുണ്ടാകും. ഇവയൊന്നും കൂടാതെ എന്തെങ്കിലുംഅത്യാഹിതം പിണഞ്ഞാല്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്തക്കുപ്പികളും പ്രത്യേകം തയ്യാറാക്കിയ ഫ്രീസറില്‍ റെഡിയായിരിക്കും.
ഡിക്കിയില്‍ ഓക്‌സിജന്‍ സിലിണ്ടറും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കുന്നു. ഡ്രൈവറുടെ ക്യാബിന്‍ മറ്റൊരു ലോകമാണ്. ഡാഷ്‌ബോര്‍ഡിലെ ജി.പി.എസ്. ട്രാക്കിങ് സിസ്റ്റമടക്കം ചെറിയൊരു കമ്യൂണിക്കേഷന്‍ സെന്ററാണ് ഈ ക്യാബിന്‍. ഡ്രൈവറുടെ ഭാഗത്തുള്ള ചില്ലുജനാല മൂന്ന് ഇഞ്ച് മാത്രമേ തുറക്കാന്‍ കഴിയൂ. ഡ്രൈവര്‍ക്ക് പുറത്തുള്ള സുരക്ഷാഭടന്‍മാരുമായി സംസാരിക്കുമ്പോള്‍ ചുണ്ടുകള്‍ മാത്രമേ പുറത്തുകാണൂ. ബാലിസ്റ്റിക്ഗ്ലാസു കൊണ്ട് നിര്‍മിച്ച ജനാലകള്‍ക്ക് അഞ്ച് ഇഞ്ചാണ് കനം. ഇതും മിസൈലടക്കമുള്ള ആയുധങ്ങള്‍ പ്രതിരോധിക്കാനുള്ള കരുത്തുണ്ട്. പിന്നെ ഡ്രൈവറും ഒപ്പമിരിക്കുന്ന സുരക്ഷാഭടനും പ്രത്യേക പരിശീലനം നേടിയവരായിരിക്കും. സി.ഐ.എ. പ്രത്യേക പരിശീലനം നല്‍കിയ ഇവര്‍ക്ക് എല്ലാവിധ ആയോധനമുറകളിലും പരിജ്ഞാനമുണ്ടായിരിക്കും. എന്തൊക്കെയായാലും ഈ അപൂര്‍വ ജനുസിനെ ഇന്ത്യക്കാര്‍ക്ക് കാണണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് അടി ദൂരെ നില്‍ക്കേണ്ടിവരുമെന്ന് മാത്രം.
2010 ഒക്‌ടോബർ 27, ബുധനാഴ്‌ച
ആദ്യ രാത്രി.
2010 ഒക്‌ടോബർ 22, വെള്ളിയാഴ്‌ച
KNOW THE HOLY QURAN.
2010 ഒക്‌ടോബർ 11, തിങ്കളാഴ്ച
2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച
2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച
ഖുര്‍ആന്‍: യുക്തിവാദികളുടെ ദൃഷ്ടിയില്‍
.gif)
show details Sep 18 (3 days ago)
ഖുര്‍ആന്‍: യുക്തിവാദികളുടെ ദൃഷ്ടിയില്‍
കെ.കെ. ആലിക്കോയ
(ഇ.എ. ജബ്ബാറിന്‍റെ സംവാദം എന്ന ബ്ലോഗില്‍ ഇടപെട്ടു കൊണ്ടെഴുതിയ ചില ഭാഗങ്ങള്‍)
.
ജബ്ബാര്‍ എഴുതി: "പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും
ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ
കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."
ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍
കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന്
വ്യത്യസ്തമായാണ് ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍
വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത്
ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന്
ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ
വിശ്വാസമാണ്. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ?
ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന്
പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ് അവലംബിക്കുന്നത് എന്ന്
ഇത് വ്യക്തമാകുന്നുണ്ട്.)
ജബ്ബാര്‍ എഴുതി: "ബൈബിളിനാണു തെറ്റു പറ്റിയതെന്നു താങ്കള്‍ പറയാന്‍ കാരണം
താങ്കളുടെ “വിശ്വാസം” മാത്രമെന്നു തുറന്നു സമ്മതിച്ചല്ലോ."
......
ഇല്ല; സമ്മതിച്ചിട്ടില്ല. അങ്ങനെയൊരു ഗതികേട് ഉണ്ടാവുകയുമില്ല. എന്‍റെ
കയ്യിലുള്ളത് അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനാണ്.
ബൈബിളിലും ഖുര്‍ആനിലും പരസ്പരവിരുദ്ധമായി പറഞ്ഞ ഏതെങ്കിലും കാര്യം
നമുക്ക് പരിശോധനാ വിധേയമാക്കാം. (പരിശോധിക്കാന്‍ കഴിയുന്നതാകണം.)
എന്നിട്ട് ഏത് ഗ്രന്‍ഥം പറഞ്ഞതാണ് സത്യമായിത്തീരുന്നതെന്ന് നോക്കാം.
ഏത് 'സംഭവ'മാണ് പരിശോധിക്കേണ്ടതെന്ന് താങ്കള്‍ നിര്‍ദ്ദേശിച്ചോളൂ.
പറ്റുന്നില്ലെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കാം.
ജബ്ബാര്‍ എഴുതി: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍
ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ
സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും
വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍
എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ
വ്യത്യാസമുണ്ട്."
കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള് പോലെ
വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?
ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി.
ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക
ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ
ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.
മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു
കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു
എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും
ജീവിച്ചിരിപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്
മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും
അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?
എന്തിനെക്കുറിച്ചാണ് സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത
കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും
പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന്
സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ
ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.
മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ് പറഞ്ഞത്? അതിന്‍റെ
റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി
താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന് കഴിയില്ല.
ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം
അഹറോന്‍റെ പുത്രിയായിരുന്നു എന്നാണ്. താങ്കള്‍ എഴുതിയത് "കുര്‍ ആന്‍
മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ.
അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ
എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത്
പറയണം.
പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍
എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ
കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 (?) വര്‍ഷത്തെ
വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ
എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും
ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ
പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും
തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത്
ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല് പിടിച്ച പോലെ ആയല്ലോ മി.
ജബ്ബര്‍.
മൂസാ നബിയുടെ കാലത്താണ് മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ
കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും
കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും?
ചിരഞ്ജീവിയായ കൊല്ലന്‍!!
ജബ്ബാര്‍ എഴുതി: "ഇബ്രാഹിമിന്റെ പിതാവിന്റെ പേര് കുര്‍ ആനില്‍ ആസര്‍
എന്നും ബൈബിളീല്‍ തേരഹ് എന്നുമാണ്."
അതെ, ബൈബിള്‍ പറയുന്ന തേരഹ് ആണോ ഖുര്‍ആന്‍ പറയുന്ന ആസര്‍ ആണോ ഏതാണ് ശരി?
ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നതിന്ന് തെളിവ്
സമര്‍പ്പിക്കുക. ആ തെളിവുകളെക്കുറിച്ച് നമുക്ക് ചര്‍ച്ചയാവാം.
ജബ്ബാര്‍: "ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍
മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ
യുക്തിക്കു നിരക്കും."
ഹായ് എന്തൊരു യുക്തി! എന്തൊരു യുക്തിവാദം! ഈശോ മിശിഹക്ക് സ്തുതിയായിരിക്കട്ടെ!
ജബ്ബാര്‍ ചോദിക്കുന്നു: "എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം
യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു
തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു
കാര്യം ?"
മി. ജബ്ബാര്‍, ബൈബിള്‍ പറഞ്ഞതാണ് ശരിയെന്ന് ആദ്യം തെളിയിക്കുക;
എന്നിട്ടാവാം ഇത്തരം ചോദ്യങ്ങള്‍.
ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍
അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ.
സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു
എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ് ഖുര്‍ആനിന്‍റെ
അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍
ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ് മറിയമിന്‍റെ അച്ഛനമ്മാമാര്‍
ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ
ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത്
എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ
ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച
മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത
എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും.
യാക്കോബിന് 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan,
Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin
എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ് യേശു ജനിച്ചത്
എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍
ജനിച്ചുവെന്ന് ഖുര്‍ആന്‍.
ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന്
പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക്
ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം.
അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.
മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും
യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍
വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം
നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ
വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.
മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര് പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. അവര്‍
യഹൂദ വംശത്തിലാണ് ജനിച്ചതെന്ന ഒരു പ്രസ്താവനയും ബൈബിളില്‍ ഇല്ല.
എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞത് ശരിയാണെന്നതിന്ന് ബൈബിളില്‍ തന്നെ തെളിവുണ്ട്.
1. എലിസബത്തിന്‍റെ കസിന്‍ ആണ് മറിയം. (ലൂക്കോസ് 1:37)
2. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്. (ലൂക്കോസ് 1:5)
എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ
നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍
എന്ന അര്‍ത്ഥത്തിലാണ്. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ
സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍
തന്നെയാണ്.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ
എലിസബത്തിന്‍റെ കസിനാണ് മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍
പരമ്പരയില്‍ പിറന്നവളാണ് എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി
പരമ്പരയില്‍ പിറന്നവനാണ്. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തന്നെ തെളിയുന്നത്
ഖുര്‍ആനിന്‍റെ പ്രസ്താവനയാണ് ശരിയെന്നാണ്.
ചുരുക്കി പറഞ്ഞാല്‍, ബൈബിളിലെ തെറ്റ് അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആന്‍
തിരുത്തുകയാണ് ചെയ്യുന്നത്.
ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍
ചേര്‍ക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല
എന്ന് തീര്‍ച്ചയാണല്ലോ.
എന്തിനാണിവര്‍ തിരുത്തുന്നതെന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍
ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ
കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു
പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും
രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ
തിരുത്താതെന്ത് ചെയ്യും?
ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും
ഇസ്‌ലാം സ്വീകരിച്ചീട്ടുണ്ട്. ഫാതര്‍ ബെഞ്ചമിന്‍ കെല്‍ദാനി (അബ്ദുല്‍
അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്. അദ്ദേഹം 'മുഹമ്മദ് ബൈബിളില്‍'
എന്ന കൃതി രചിച്ചിട്ടുണ്ട്. ഈ വിഷയം പഠിക്കാന്‍ ആ കൃതി സഹായിക്കും.
ജബ്ബാറിന്‍റെ വാക്കുകള്‍:
1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
2. " പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും
സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം
മാറിപ്പോയിട്ടുണ്ട്."
3. " ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ
പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്.
കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു.
ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല
ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."
4. " എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു
നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി?
എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"
5. " തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന
ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു
പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍
കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ
ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "
6. " ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ
മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍
തീരുമാനിക്കട്ടെ !"
7. " ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ
മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍
കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."
8. " ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു
പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു
നിരക്കും."
9. " ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍
കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു
മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍
തെറ്റിയതുമാകാം!"
.................
ആദ്യ വാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍
തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................
ഇനി ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലൊ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
