2010 ജനുവരി 16, ശനിയാഴ്‌ച

ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിങ്ങള്‍

ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).
ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്െടന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്െടങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' ( അഹമഃമിറലൃ ഒമാശഹീി, അ ിലം അരരീൌി ീള വേല ഋമ കിറശല, ഢീഹ. 1, ജജ. 159, 162, 163).
മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്െടങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''( ങശരവമലഹ വേല ലഹറലൃ ഢീഹ. 2, ജജ. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''( ഒശീൃ്യ ീള ങൌഹെശാ ഞൌഹല, ജമഴല 46 ).
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''( കയശറ, ജമഴല 49 ).
മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).
ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം: ശ ഹഹൌൃമലേറ ംലലസഹ്യ, 5.10.'75 ).
പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്െടന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).
ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.






2010 ജനുവരി 15, വെള്ളിയാഴ്‌ച

തെറ്റിദ്ധരിക്കപെട്ട ജിഹാധ്

യുദ്ധവും ജിഹാദും
ഇസ്ലാമിക സാങ്കേതികപദമായ 'ജിഹാദി'ന്റെ അര്‍ഥവും വിവക്ഷയും എന്ത് ?






ഇസ്ലാംമതത്തിലെ ഉദാത്തമായ പരികല്‍പനകളിലൊന്നാണ് ജിഹാദ്. വിശ്വാസി തനിക്കുള്ളതെന്തിനേക്കാളും - സ്വന്തം ജീവനേക്കാള്‍ വരെ -വിശ്വാസതാല്‍പര്യങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കുകയും അതിന്റെ സംരക്ഷണത്തിനായി കഠിനാധ്വാനത്തിലേര്‍പ്പെടുകയും ചെയ്യുക. അങ്ങനെ ഏര്‍പ്പെടുന്നവന്‍ 'മുജാഹിദ്' എന്ന് വിളിക്കപ്പെടുന്നു. തന്നേക്കാള്‍ വലുതായി തന്റെ ആദര്‍ശത്തെയും അതിന്റെ സാക്ഷാത്കാരത്തെയും കാണുന്നവര്‍ക്കേ മുജാഹിദുകളാവാന്‍ കഴിയൂ. ഇസ്ലാമിന്റെ സാങ്കേതികഭാഷയില്‍ ജിഹാദ് നിര്‍വചിക്കപ്പെടുന്നതിങ്ങനെയാണ്: 'മതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നചുറ്റുപാടില്‍ പ്രചരിപ്പിക്കുന്നതിനും അതിനെതിരെ തിനും സ്വന്തം ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ നേരിടുന്നതിനും കഴിവിന്റെ പരമാവധി പരിശ്രമിക്കുക'.
ഈ പരിശ്രമമാണ് ഇസ്ലാംമതത്തിന്റെ തനിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതും അതിന്റെ പ്രബോധനനൈരന്തര്യം ഉറപ്പുവരുത്തുന്നതും. അതിനാല്‍ ജിഹാദ് വിശ്വാസികളുടെ സുപ്രധാനമായ സാമൂഹികബാധ്യതയായി എണ്ണപ്പെട്ടിരിക്കുന്നു. ജിഹാദ് പ്രസക്തമായ സന്ദര്‍ഭത്തില്‍ അതിനു നേതൃത്വം കൊടുക്കാന്‍ പ്രാപ്തമായ സമൂഹം ഇല്ലെങ്കില്‍ അത് ആ പ്രസക്തി ബോധ്യപ്പെടുന്ന വ്യക്തികളുടെ ബാധ്യതയായിത്തീരുന്നു. ഉദാഹരണമായി സമൂഹത്തില്‍ മതാദര്‍ശത്തിനു വിരുദ്ധമായ ഒരു അനാചാരം പ്രചരിക്കുന്നു. അതു തടയേണ്ടത് സമൂഹനേതൃത്വത്തിന്റെ കടമയാണ്. സമൂഹം എന്തോ കാരണത്താല്‍ ആ കടമ ഏറ്റെടുക്കുന്നില്ല. എങ്കില്‍ ഈ അനാചാരത്തെപ്പറ്റി ബോധവാനാകുന്ന ഏതു വിശ്വാസിയും അത് തടയുന്നതിന് തന്നാലാകുന്ന പ്രവര്‍ത്തനം നടത്താന്‍ ബാധ്യസ്ഥനാകുന്നു. അപ്പോള്‍ ജിഹാദ് അയാളുടെ വ്യക്തിപരമായ ബാധ്യതയായിത്തീരുകയാണ്. ഇങ്ങനെ നോക്കിയാല്‍ മുസ്ലിംസമൂഹത്തിനകത്തെ ഒരു സ്വയം പ്രതിരോധശക്തിയാണ് ജിഹാദ്സങ്കല്‍പം. ഇസ്ലാമികചരിത്രം പരിശോധിച്ചുനോക്കിയാല്‍ ഈ സ്വയം പ്രതിരോധശക്തി എല്ലാകാലത്തും ദുര്‍ബലമായ രൂപത്തിലെങ്കിലും പ്രവര്‍ത്തിച്ചുപോന്നിട്ടുണ്ട്. ഇന്നും പ്രവര്‍ത്തിച്ചുവരുന്നു. മറ്റു പല മതങ്ങളും ആദര്‍ശപ്രസ്ഥാനങ്ങളും കാലാന്തരത്തില്‍ അവയുടെ മൌലികസിദ്ധാന്തങ്ങളില്‍നിന്ന് ബഹുദൂരം അകന്നുപോയപ്പോള്‍ ഇസ്ലാംമതവും അതിന്റെ പ്രമാണങ്ങളും കര്‍മവ്യവസ്ഥയുമെല്ലാം അവയുടെ ആദിവിശുദ്ധിയിലും മൌലികമായ തനിമയിലും നില്‍ക്കുന്നതിന്റെ രഹസ്യം ജിഹാദ് എന്ന ഈ പ്രതിരോധശക്തിയാണ്.
ഇസ്ലാമിക സാങ്കേതികപദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദവുമാകുന്നു 'ജിഹാദ്'. ഇസ്ലാംമതം സ്വീകരിക്കാന്‍ കൂട്ടാക്കാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനും അതിനു വിസമ്മതിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി നടത്തപ്പെടുന്ന യുദ്ധമാണ് 'ജിഹാദ്' എന്ന ഒരു ധാരണ എങ്ങനെയോ മുസ്ലിംകളല്ലാത്തവരില്‍ പ്രചരിച്ചിരിക്കുന്നു. ഇതാണ് ജിഹാദെങ്കില്‍, ഈ ജിഹാദ് മുസ്ലിംസമുദായത്തിന്റെയും വ്യക്തിയുടെയും ബാധ്യതയെങ്കില്‍ അത് ഹിംസാത്മകമായ അസഹിഷ്ണുതയും അക്രമാസക്തമായ ഫാഷിസവുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം മതവിശ്വാസം പുലര്‍ത്തുന്ന ജനതയെ ആധുനികസമൂഹത്തിന്- ബഹുമത സെക്യുലര്‍ സമൂഹത്തിന് വിശേഷിച്ചും- ഉള്‍ക്കൊള്ളാനാവില്ല എന്ന മുറവിളിയുയരുകയും ചെയ്യുന്നു.
എന്നാല്‍, ഇത്തരമൊരു ജിഹാദില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. വിശുദ്ധഖുര്‍ആനോ പ്രവാചകചര്യയോ ഇങ്ങനെയൊരു ജിഹാദ് അനുശാസിച്ചിട്ടുമില്ല. ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കപ്പെടുന്നുണ്ട്. ഈ അര്‍ഥകല്‍പന തന്നെപിന്നീട് ആരോപിക്കപ്പെട്ടതാണ്. ജിഹാദിന്റെ മൌലികമായ അര്‍ഥത്തില്‍ യുദ്ധം ഉള്‍പ്പെടുന്നില്ല എന്നതാണ് വാസ്തവം.
ജ-ഹ-ദ- എന്നീ ധാതുക്കളില്‍നിന്നുരുത്തിരിഞ്ഞ രണ്ടു മൂലപദങ്ങളാണ് 'ജഹ്ദും' ജുഹ്ദും'. ക്ളേശം, കഠിനാധ്വാനം, ദൃഢത, അധ്വാനശേഷി എന്നിങ്ങനെയാണിവയുടെ മൌലികമായ അര്‍ഥം. ദൃഢമായ പ്രതിജ്ഞ എന്ന അര്‍ഥത്തില്‍ 'ജഹ്ദ ഐമാന്‍' എന്നും അവരുടെ അധ്വാനശേഷി എന്ന അര്‍ഥത്തില്‍ 'ജുഹ്ദഹും' എന്നും ഖുര്‍ആന്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്. ഈ മൂലപദങ്ങളില്‍നിന്നുത്ഭവിച്ച നിരവധി പദങ്ങളില്‍പെട്ടതാണ് ജിഹാദ്, മുജാഹിദ്, മുജാഹദഃ, ഇജ്തിഹാദ് എന്നിവ. ജിഹാദ് എന്നാല്‍ പരമാവധി പരിശ്രമം. ആ വിധം പരിശ്രമിക്കുന്നവനാണ് മുജാഹിദ്. ക്ളേശം സഹിക്കുകയാണ് മുജാഹദഃ. കഠിനമായ ആത്മസാധനയിലൂടെ മനസ്സിന്റെയും ശരീരത്തിന്റെയും തേട്ടങ്ങളെ ആദര്‍ശോചിതമായി പാകപ്പെടുത്തുന്നതിന് മുജാഹദത്തുന്നഫ്സ് എന്ന് പറയുന്നു. ബൌദ്ധികമായ പരിശ്രമങ്ങള്‍, അഥവാ ഗവേഷണപ്രവര്‍ത്തനമാണ് ഇജ്തിഹാദ്. ശ്രമകരമായ പഠന-മനനങ്ങളിലൂടെ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും കാലോചിതമായ പുതിയ പുതിയ തത്ത്വങ്ങളും നിയമങ്ങളും കണ്െടത്തുന്ന പ്രവര്‍ത്തനമെന്നാണ് ഇസ്ലാമിന്റെ സാങ്കേതികഭാഷയില്‍ ഇജ്തിഹാദിന്റെ അര്‍ഥം. ജുഹ്ദ്, ജഹ്ദ് എന്നീ പദങ്ങളില്‍നിന്നുത്ഭവിച്ച വ്യത്യസ്ത പദരൂപങ്ങളില്‍ ജിഹാദ് അടക്കമുള്ള ഒരു പദത്തിന്റെയും അര്‍ഥത്തില്‍ യുദ്ധം അടിസ്ഥാനാശയമാകുന്നില്ല എന്ന് ഈ വിശകലനത്തില്‍നിന്ന് വ്യക്തമാകുന്നു. അധ്വാനം, പരിശ്രമം എന്നീ പദങ്ങളുടെ അര്‍ഥങ്ങളില്‍ എത്രത്തോളം യുദ്ധധ്വനിയുണ്േടാ അത്രത്തോളമേ ജിഹാദിലും യുദ്ധധ്വനിയുള്ളൂ.
പ്രാഗ് ഇസ്ലാമിക അറബിസാഹിത്യത്തിന്റെ ഏറ്റവും പുഷ്കലമായ ഭാഗമാണ് 'ഹമാസഃ' എന്നറിയപ്പെടുന്ന യുദ്ധഗാഥകള്‍. ആയിരക്കണക്കില്‍ യുദ്ധഗാഥകളില്‍ എവിടെയും യുദ്ധത്തെ സൂചിപ്പിക്കാന്‍ 'ജിഹാദ്' എന്ന പദം ഉപയോഗിച്ചതായി കാണുകയില്ല. ഖിതാല്‍, ഹര്‍ബ്, ഗാറഃ, ഗസവഃ, കര്‍റഃ തുടങ്ങിയ മറ്റ് യുദ്ധസൂചകപദങ്ങളെല്ലാം നിര്‍ലോഭം ഉപയോഗിച്ചിട്ടുമുണ്ട്. ജിഹാദിന് യുദ്ധമെന്നോ ഹിംസയെന്നോ അര്‍ഥമില്ലാത്തതുകൊണ്ടുതന്നെയാണ് പൌരാണിക കവികള്‍ ആ പദം യുദ്ധത്തെ കുറിക്കാന്‍ ഉപയോഗിക്കാതിരുന്നത്.
ത്യാഗപൂര്‍ണമായ അധ്വാനപരിശ്രമം എന്ന അര്‍ഥത്തില്‍ തന്നെയാണ് വിശുദ്ധഖുര്‍ആന്‍ വിശ്വാസികളോട് ജിഹാദ് ആഹ്വാനം ചെയ്തിട്ടുള്ളത്. മുസ്ലിംകള്‍ക്ക് യുദ്ധം ചെയ്യാന്‍ അനുവാദം ലഭിച്ചത് പ്രവാചകന്‍ മദീനയില്‍ ചെന്ന ശേഷം, മദീനയെ ആക്രമിക്കാന്‍ ഖുറൈശികള്‍ വട്ടം കൂട്ടിയ സാഹചര്യത്തിലാണ് എന്ന കാര്യം അവിതര്‍ക്കിതമാണല്ലോ. മക്കയിലായിരുന്നപ്പോള്‍ ഖുറൈശികളുടെ മര്‍ദനപീഡനങ്ങളാല്‍ പൊറുതിമുട്ടിയ പ്രവാചകശിഷ്യന്മാര്‍ തിരിച്ചടിക്കാന്‍ അനുമതി തേടിയപ്പോഴൊക്കെ അവരോട് സഹനമവലംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അക്കാലത്തും ഖുര്‍ആന്‍ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നതായി കാണാം. ഉദാഹരണമായി പ്രവാചകന്റെ മദീന ഹിജ്റക്കു മുമ്പ് മക്കയില്‍ അവതരിച്ച സൂറഃ അല്‍ഫുര്‍ഖാന്‍ 52-ാം സൂക്തത്തില്‍ ഇങ്ങനെ കാണാം: വജാഹിദ്ഹും ബിഹി ജിഹാദന്‍ കബീറന്‍ (സത്യനിഷേധികളോട് നീ ഖുര്‍ആന്‍കൊണ്ട് വലിയ ജിഹാദ് ചെയ്യുക). എതിര്‍പ്പുകള്‍ വകവെക്കാതെ നിഷേധികള്‍ക്കിടയില്‍ ഖുര്‍ആനികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും സ്വജീവിതത്തില്‍ സാക്ഷാത്കരിക്കുകയും ചെയ്യുന്നതിനെയാണ് ഇവിടെ ജിഹാദന്‍ കബീറന്‍ - വലിയ ജിഹാദ്- എന്ന് വ്യവഹരിച്ചിരിക്കുന്നത്.
യുദ്ധം-ഖിതാല്‍- സംബന്ധിച്ച ചര്‍ച്ചകളില്‍ ഖുര്‍ആന്‍ ആയുധസജ്ജീകരണങ്ങളെയും ആയുധപ്രയോഗത്തെയും പരാമര്‍ശിക്കുന്നതു കാണാം. എന്നാല്‍ ജിഹാദ് സംബന്ധിച്ച വചനങ്ങളില്‍ ഈ പരാമര്‍ശങ്ങള്‍ കാണുകയില്ല. ജിഹാദിന്റെ ഉപാധികളായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് ജീവനും ധനവുമാണ് ജാഹിദൂ ബി അംവാലികും വഅന്‍ഫുസികും - സ്വജീവന്‍ കൊണ്ടും ധനംകൊണ്ടും ജിഹാദ് ചെയ്യുവിന്‍- എന്ന്. വിശ്വാസസംരക്ഷണാര്‍ഥം ശാരീരികവും മാനസികവും സാമ്പത്തികവുമായ താല്‍പര്യങ്ങളെ അവഗണിച്ചുകൊണ്ട് പരിശ്രമിക്കുക, ജീവനും ധനവുമെല്ലാം അതിനു വേണ്ടി ബലികഴിക്കുക എന്നാണതിന്റെ ആശയം. അതായത് ത്യാഗവും കഠിനാധ്വാനവും പീഡാനുഭവവുമാണ് ജിഹാദിന്റെ കാതല്‍. ആദര്‍ശസംരക്ഷണയത്നത്തില്‍ ആദര്‍ശത്തെ സായുധമായി ആക്രമിക്കുന്നവരെ സായുധമായി ചെറുത്തുതോല്‍പിക്കലും ഉള്‍പ്പെടും. ഈ അര്‍ഥത്തിലുള്ള യുദ്ധം തീര്‍ച്ചയായും ജിഹാദില്‍ പെടുന്നു. പക്ഷേ, അതുകൊണ്ട് ജിഹാദ് യുദ്ധമാണ് എന്നു വരുന്നില്ല. ഇസ്ലാമികപ്രബോധനം, ഇസ്ലാമികപ്രവര്‍ത്തനം, ഇസ്ലാമികപ്രസ്ഥാനം എന്നീ വാക്കുകള്‍ സാധാരണഗതിയില്‍ യുദ്ധം എന്ന ആശയത്തില്‍നിന്ന് വളരെ അകലെയാണല്ലോ. എങ്കിലും ചില സാഹചര്യങ്ങളില്‍ അവയും സായുധപ്രവര്‍ത്തനത്തിന്റെ രൂപം സ്വീകരിക്കാം. അത്തരം സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് ഇസ്ലാമികപ്രബോധനമെന്നാല്‍ യുദ്ധമാണ് എന്ന് പറയാനൊക്കുകയില്ല. പ്രവര്‍ത്തനത്തെയും പ്രബോധനത്തെയും യുദ്ധത്തിന്റെ പര്യായമാക്കുന്നതുപോലെത്തന്നെയാണ് ജിഹാദിനെയും യുദ്ധത്തിന്റെ പര്യായമാക്കുന്നത്.
'ജിഹാദ്' എന്നാല്‍ വിശ്വാസത്തെ സംരക്ഷിക്കാനും സാക്ഷാത്കരിക്കാനുമുള്ള ത്യാഗനിര്‍ഭരമായ പ്രയത്നമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള ഏതു മാര്‍ഗവും ജിഹാദിന്റെ രൂപമാണ്. അത് ചിലപ്പോള്‍ പഠന-മനനങ്ങളാവാം. ചിലപ്പോള്‍ പ്രഭാഷണമാവാം. സംവാദമാവാം, പ്രബന്ധമാവാം, ധനവ്യയമാവാം, സമാധാനപരമായ പ്രതിഷേധമാവാം, പ്രക്ഷോഭമാവാം. ചിലപ്പോള്‍ സ്വന്തം താല്‍പര്യങ്ങളോടും അഭിരുചികളോടുമുള്ള സമരമാവാം. ചിലപ്പോള്‍ യുദ്ധവും സായുധവിപ്ളവവുമാവാം. ഏറ്റവും വലിയ ജിഹാദ് (ജിഹാദുല്‍ അക്ബര്‍) ആയി പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത് വിശ്വാസി തന്നിലുള്ള ദുശ്ശീലങ്ങളില്‍നിന്നും ദുഷ്പ്രവണതകളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും സ്വയം സംസ്കൃതനാവാന്‍ നടത്തുന്ന പ്രയത്നത്തെയാണ്. ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ പ്രവാചകന്‍ (സ) ശിഷ്യന്മാരോടു പറയുകയുണ്ടായി: "നാം ചെറിയ ജിഹാദില്‍നിന്ന് വലിയ ജിഹാദിലേക്ക് ( ജിഹാദുല്‍ അക്ബര്‍ ) മടങ്ങിയിരിക്കുകയാണ്''.
ആധുനിക മുസ്ലിംലോകത്ത് അരങ്ങേറുന്ന ഭീകരപ്രവര്‍ത്തനങ്ങളെല്ലാം ഇസ്ലാമിലെ ജിഹാദ്സങ്കല്‍പത്തിന്റെ കണക്കിലാണ് എഴുതപ്പെടുന്നത്. 'ജിഹാദ്' തെറ്റിദ്ധരിക്കപ്പെടാനുള്ള ഒരു കാരണമിതാണ്. പല തീവ്രവാദ-ഭീകരപ്രസ്ഥാനങ്ങളും ബഹുജനങ്ങളുടെ പിന്തുണ നേടാന്‍ വേണ്ടി തങ്ങളെ മുജാഹിദുകളായും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ജിഹാദായും പ്രചരിപ്പിക്കുന്നത് ഈ കണക്കുചേര്‍ക്കലിന് ന്യായീകരണമായിത്തീരുന്നുണ്ട്. എന്നാല്‍ ഇസ്ലാം ഭീകരപ്രവര്‍ത്തനം അനുവദിക്കുന്നില്ല. 'ഭൂമിയില്‍ നാശമുണ്ടാക്കുന്നവരായി വിഹരിക്കരുത്' എന്ന് വിശുദ്ധഖുര്‍ആന്‍ വിശ്വാസികളോട് ആവര്‍ത്തിച്ചു കല്‍പിക്കുന്നുണ്ട്.
ജിഹാദ് ചിലപ്പോള്‍ സായുധസമരത്തിന്റെ രൂപം കൈക്കൊള്ളാമെങ്കിലും അത് തീരുമാനിക്കാനോ നയിക്കാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്ന് പൂര്‍വികരും ആധുനികരുമായ ആധികാരിക ഇസ്ലാമിക പണ്ഡിതന്മാരെല്ലാം ഊന്നിപ്പറഞ്ഞിരിക്കുന്നു. സമൂഹ നേതൃത്വം, അഥവാ ഭരണകൂടമാണ് അത് നിശ്ചയിക്കേണ്ടതും നടത്തേണ്ടതും.
തീവ്രവാദത്തിന്റെയും ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും ഉറവിടം ഇസ്ലാംമതമോ അതിലെ ജിഹാദോ അല്ല. അതിന് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങള്‍ വേറെയുണ്ട്. ഭീകരപ്രവര്‍ത്തനം മുസ്ലിംകളുടെ കുത്തകയുമല്ല. അതിന്റെ കാരണങ്ങളുള്ളിടത്തൊക്കെ ജാതിമതഭേദമന്യേ അതു നടമാടുന്നുമുണ്ട്. ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളെ എടുക്കുക. കശ്മീരിലെ ഭീകരവാദികള്‍ മുസ്ലിംകളാണെങ്കില്‍ പഞ്ചാബില്‍ സിക്കുകാരാണ്. നാഗാലാന്റിലെ ഭീകരന്മാര്‍ ക്രൈസ്തവരായ നാഗന്മാരാണ്. ആന്ധ്രയിലെ പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പും തമിഴ്നാട്ടിലെ എല്‍.ടി.ടി.ഇയും ഹിന്ദുക്കളാണ്. ശ്രീലങ്കയിലും നേപ്പാളിലുമുള്ള ഭീകരപ്രസ്ഥാനങ്ങളും മുസ്ലിംകളുടേതല്ല. ഭീകരതയുടെ ഉറവിടം ഇസ്ലാമോ മറ്റേതെങ്കിലും മതങ്ങളോ ആണെന്ന് സ്ഥാപിക്കാനുള്ള യത്നം അതിന്റെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള വിഫലശ്രമം മാത്രമാകുന്നു.






പ്രബല മതങ്ങള്‍

ഇസ്ലാം (സമാധാനത്തിന്റെയും ദൈവത്തോടുള്ള സമര്പനത്തിന്റെയും സമ്പൂര്ണ ജീവിത പദ്ധതി .ദൈവം പറഞ്ഞു ഞാന്‍ നിങ്ങളെ ഒരു പെണ്ണില്‍ നിന്നും ആന്നില്‍ നിന്നും സൃഷ്ടിച്ചു നിങ്ങളെ വിവിത ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കി, പരസ്പരം തിരിച്ചറിയാന്‍, സൂക്ഷമത പുലര്തുന്നവത്രേ ഉന്നതര്‍ ).ഹിന്ദു (സിന്ധു നധീതട സംസ്കാരത്തില്‍ നിന്ന് പാര്‍സികള്‍ ഉപയോഗിച്ച ശബ്ദ വ്യത്യാസം.ലോക സമസ്തെ സുഖിനോ ഭവന്തു )ക്രിസ്തു മതം (ലോകത്തിനു സമാധാനവും സ്നേഹവും പഠിപ്പിക്കല്‍ )ഇവ മൂന്നുമാന്
ഇന്ത്യയിലെ പ്രബല മതങ്ങള്‍.സങ്ങര്ഷങ്ങള്‍ നില നില്‍കുന്നതും ഇവര്‍ തമ്മില്‍ തന്നെ എന്ത്കൊണ്ട് ,വിവിധ താല്പര്യങ്ങളുള്ള നേതാക്കള്‍ അവരുടെ അന്നികളെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ മതോപതെശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ഫലമോ കലാപങ്ങളില്‍ അവസാനിക്കുന്നു പിന്നെ പ്രതികാര ദാഹം.അത് കൊണ്ട് നാം മതങ്ങളെ പഠിക്കാനും സംവതിക്കാനും തെയ്യരാവണം.
ഡ്രാഫ്റ്റ്

2010 ജനുവരി 13, ബുധനാഴ്‌ച

ദൈവം സൃഷ്ടാവ് പരിപാലകന്‍

ദൈവത്തെ സൃഷ്ടിച്ചതാര്?
"പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്േടാ?''




പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല.
ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന് ഭൌതികവാദികള്‍ അവകാശപ്പെടുന്നു. അത് സാന്ദ്രതയുടെയും താപത്തിന്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക് അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിന്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വന്‍ വിസ്ഫോടനത്തിന്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്ഫോടനം കഴിഞ്ഞ് നാല് നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ് നക്ഷത്രങ്ങള്‍ തൊട്ട് മനുഷ്യന്‍ വരെയുള്ള എല്ലാറ്റിന്റെയും ജന്മത്തിന് നാന്ദി കുറിച്ചത്.
പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്‍പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ് താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്? എന്തുകൊണ്ട് അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട് അനാദിയില്‍ തന്നെ സ്ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ് ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്? എന്തുകൊണ്ട് അതിനു മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? എന്തുകൊണ്ട് അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല.
ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന് രക്തത്തുള്ളികള്‍ ഒഴുകിക്കൊണ്േടയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത് കേവലം യാദൃഛികതയും പദാര്‍ഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത് സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.
പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന് പദാര്‍ഥവാദികള്‍ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത് ആര് എന്ന ചോദ്യമുയരുമല്ലോ. എന്നാല്‍ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യര്‍ക്ക് ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്ഫോടനത്തിനു മുമ്പുള്ള ആദിപദാര്‍ഥം ഇതൊക്കെയും ഉള്‍ക്കൊണ്ടിരുന്നോ? എങ്കില്‍ അനാദിയില്‍ ആ പദാര്‍ഥത്തിന്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോള്‍ അചേതന പദാര്‍ഥം ഇത്രയേറെ സര്‍വജ്ഞനും യുക്തിജ്ഞനുമാവുകയോ?
അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.
അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാര്‍ഥമാണെന്ന് ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.
പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാല്‍ പദാര്‍ഥപരമായതിന്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ.
അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത് അനിഷേധ്യവും സര്‍വസമ്മതവുമാണ്. അതാണ് സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.