2011 ഒക്‌ടോബർ 15, ശനിയാഴ്‌ച

70 years of your life…..


BROTHER
You would spend:
14 years working
8 years in amusement
5 years in transportation
4 years in conversation
3 years in education
3 years in reading
3 years in watching TV
Can't we give 5 months out of 70 years?

Let's all give
ALLAH a minimum of 5 months of our lives! (try)
'S PLEASE THINK TWICE…….
If ALLAH was to grant you 70 years of your life….. 

2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

ജമാഅത്തെ ഇസ്ലാമി പക്ഷെ വളര്‍ന്നു കൊണ്ടേയിരിക്കുന്നു




അസ്സലാമു അലൈകും.. 
 
നിങ്ങള്‍ ആരെ വിശ്വസിച്ചാലും അത് ജമാഅത്തെ ഇസ്ലാമിയെ ഒരു തലത്തിലും ബാധിക്കുന്നില്ല. 
മുസ്ലിം ലീഗിന് സമുദായത്തില്‍ എന്തെങ്കിലും സേവനം ചെയ്യുന്ന മറ്റൊരു സംഘടനയെ ഉള്‍ക്കൊള്ളാനാവില്ല (അത് കൊണ്ടാണല്ലോ നിങ്ങള്‍ സുന്നികളെ പിളര്‍ത്തി കാന്തപുരത്തെ പുറത്ത് ചാടിച്ചത്, എംഇഎസ്സിനെതിരെ വിലക്ക് ഏര്‍പ്പെടുത്തുകയും ഡോ  ഗഫൂറിനെ വേട്ടയാടി ജോലി പോലും രാജ് വെപ്പിച്ച്ചതും? പിഡിപിയെ, എസ്ഡിപിഐയെ എല്ലാം). സിമി മുതല്‍ ഇന്ന് സോളിടാരിറ്റിവരെ നിങ്ങളുടെ ഉറക്കം കെടുത്തുന്നു, ആ സിമിയുടെ കാലം മുതല്‍ നിങ്ങള്‍ (ചന്ദ്രിക) ജമാഅത്തെ ഇസ്ലാമിയിലെ ആഭ്യന്തര കലഹം നനഞ്ഞ വെടിക്കെട്ട്‌ പോലെ പലപ്പോഴായി റിപ്പോര്‍ട്ട്‌ ചെയ്തു. പിന്നീട് സിദ്ദിക് ഹസ്സന്‍ അമീര്‍ ആയപ്പോള്‍ സിദ്ദിക് ഹസ്സന്‍ ചേരിയും മറ്റൊരു ചേരിയും ലീഗുകാരും പോഷകങ്ങളും മനപ്പായസമുണ്ണി; എന്തും ആഗ്രഹിക്കാം,  പക്ഷെ നടക്കുന്നതാവേണ്ടേ സമദ് ബായ്?

ജമാഅത്തെ ഇസ്ലാമി പക്ഷെ വളര്‍ന്നു കൊണ്ടേയിരിക്കുന്നു, ഒരു സംസ്കരണ/ആദര്‍ശപ്രസ്ഥാനത്തിനു ഒറ്റയടിക്ക് വളരാന്‍ കഴിയില്ല; എന്നാല്‍ ക്രമപ്രവൃദ്ധമായി ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചാ സൂചിക മുകളിലേക്ക് തന്നെയാണ്. 
 
പട്ടിക്കാട് റെയില്‍വെ ഗേറ്റിനു സമീപത്തെ മര്‍ഹൂം കെവി മൊയ്തു സാഹിബിന്റെ വീട്ടുമുറ്റത്ത്‌ സംസ്ഥാന സമ്മേളനം നടത്താന്‍ മാത്രം സുഷ്കമായിരുന്നു, അന്ഗുലീ പരിമിതരായിരുന്നു ഒരു കാലത്ത് ജമാഅത്ത്.  മുസ്ലിംലീഗിന് നിയമസഭയില്‍ പതിനാല് എംഎല്‍എമാരുള്ള പിന്നത്തെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് സ്റ്റേറ്റ് സമ്മേളനത്തിന് പങ്കെടുക്കാന്‍ നൂറ്റിപത്ത് പേരെ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം ലീഗ് ഇന്നും ആ പതിനാല് സീറ്റില്‍ നില്‍ക്കുമ്പോള്‍, 'ഓള്‍ ഇന്ത്യ' മുസ്ലിം ലീഗ് ചുരുങ്ങി ഇന്ന് പാണക്കാടിന്റെ 'ഠ' വട്ടത്തിലേക്ക് മലബാറില്‍ ഒതുങ്ങി, പക്ഷെ ജമാഅത്തെ ഇസ്ലാമി പതിയെ പതിയെ വളരുക തന്നെയായിരുന്നു. ദഅവത്ത്‌  നഗറും, ഹിറയും പോലെ മറ്റൊരു സമ്മേളനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ജമാഅത്തെ ഇസ്ലാമി ഇന്ന് വളര്‍ന്നു കഴിഞ്ഞു; ജമാഅത്തെ ഇസ്ലാമിക്ക് ഇനിയൊരു സ്റ്റേറ്റ് സമ്മേളനം ഒന്നിച്ചു നടത്താന്‍ പോലും കഴിയാത്തത്ര പ്രസ്ഥാനം വളര്‍ന്നു. 
  
ഇന്ന് ലീഗിനെ പോലും ഒരര്‍ഥത്തില്‍ ഗതി നിര്‍ണ്ണയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്, അഥവാ, പണ്ട് (ജമാഅത്തെ ഇസ്ലാമി ഒന്നുമല്ലാത്ത ഒരു കാലത്ത്) ലീഗും പോഷകങ്ങളും കൂടി കള്ള് പാസ്സാക്കിയെടുത്ത  പോലെ, ലോട്ടറിയും സ്കൂള്‍ ലോട്ടറിയും നടപ്പാക്കിയ പോലെ കണ്ണും ചിമ്മി മുസ്ലിം ലീഗിന് ഇന്ന് അതിന്  (അബ്കാരി/ലോട്ടറി പാസ്സാക്കാന്‍ ) കഴിയില്ല, കാരണം ഇവിടെ കാവലിരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുണ്ട്, സോളിടാരിറ്റിയുണ്ട്. 

ഈഎംഎസ്സിന്റെ (ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന) ശരീഅത്ത്‌ വിവാദം ജമാഅത്തെ ഇസ്ലാമിക്ക്  കൂടുതല്‍ അവസരം നല്‍കി, അവസരോചിത ഇടപെടലുകള്‍ ജമാത്തിനെ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കി - നിരവധി പ്രൌഡമായ പുസ്തകങ്ങളും, വിവരവും രേഖകളും തല്‍സംബന്ധമായി കേരളത്തിനു ലഭിച്ചു. ശക്തമായ ഇടപെടലുകള്‍.. അവസാനം ഈഎംഎസ്സിനെക്കൊണ്ട്'എനിക്ക് ശരീഅത്തിനെപ്പറ്റി ഒന്നും അറിയില്ല' എന്ന് പറയുന്നിടത്തെക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. 
വിവാദത്തെ ജമാഅത്തെ ഇസ്ലാമി,  താത്വികമായും ബുദ്ധിപരമായും നേരിട്ടു കൊണ്ടിരുന്നപ്പോള്‍ ലീഗ് ചെയ്ത (തീവ്രവാദപരമായ) സേവനം ഒറ്റ വാക്കില്‍ ഇങ്ങനെ സംഗ്രഹിക്കാം: "ഒന്നും കെട്ടും രണ്ടും കെട്ടും ഈഎംഎസ്സിന്റെ മോളേം കെട്ടും".

ശരീഅത്ത്‌ വിവാദത്തിന്റെ മറ്റൊരു സന്തതിയാണ്, വരദാനമാണ് മാധ്യമം പത്രം. 
സമുദായം ക്രൂരമായി, അന്യായമായി , നീതിനിഷേധകമായി വെട്ടയാടപ്പെട്ടപ്പോള്‍ നിലവിലുണ്ടായിരുന്ന ഏക പത്രം സമുദായത്തിന്‍റെ സ്വന്തം പത്രമായ 'വാര്‍ദ്ധക്യം വന്ന' ചന്ദ്രിക മാത്രമായിരുന്നു, അത് വായിക്കാന്‍ അരമനയില്‍ പോലും ആളുണ്ടായിരുന്നില്ല! (വെറുതെ കൊടുത്താല്‍ പോലും) അന്നും ഇന്നും ലീഗ്കാരന്   പോലും ചന്ദ്രിക വേണ്ട. 
സാഹചര്യത്തിന്റെ സമ്മര്‍ദ്ദം, ഒരു പത്രത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി അങ്ങനെ മാധ്യമം ജന്മം കൊണ്ടു; ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല് എന്ന് പറയാം. നാട്ടിലും വിദേശത്തുമായി നിരവധി എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന്റെ പെരിന്തല്‍മണ്ണ എഡിഷന്റെ  കോപി പോലും (ലീഗിനോളം പഴക്കമുള്ള)വൃദ്ധ ചന്ദ്രികക്കില്ല.. ജമാഅത്തെ ഇസ്ലാമിയും കൂടെ മാധ്യമവും വളരുക തന്നെ, അല്ലേ?  

ഗ്രാമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍, ലീഗ് ജമാഅത്തെ ഇസ്ലാമിയോട് പറഞ്ഞു; നിങ്ങള്‍ മത്സരിക്കരുത്, മറ്റ് 'വാലുകളെ'പ്പോലെ ഞങ്ങള്‍ക്ക് തുള്ളുക. ജമാഅത്തെ ഇസ്ലാമി ലീഗിന്‍റെ ശ്രിന്ഗാരത്തിനു കുണുങ്ങാന്‍ വിസമ്മതികച്ചു, തന്റേടത്തോടെ വേറെ ആളെ നോക്കാന്‍ പറഞ്ഞു.     
ലീഗ് കണ്ണുരുട്ടി പറഞ്ഞു, എങ്കില്‍ 'ഭീകരവാദി', 'തീവ്രവാദി' പ്രസ്ഥാനമായി മുദ്രയടിക്കുകയും സ്വന്തം വാലുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യും - ദൈവ ഭയമില്ലാത്ത ലീഗ് നേതൃത്വം, അങ്ങനെ ആ കള്ളസാക്ഷ്യം ചെയ്തു, ചെയ്യിപ്പിച്ചു (ഖുര്‍ആനും സുന്നത്തും തൊക്കില്‍ വെച്ചു സലഫിനെ തുടരുന്നവര്‍ക്കും ഒരു മനോ വിഷമവും ഉണ്ടായില്ല, ശിര്‍ക്കും, തൌഹീടും, ബിദ്അത്തും ഒരുമിച്ച് കള്ളസാക്ഷ്യത്തിന്റെ ആത്മ വഞ്ചനയില്‍ കൈകോര്‍ത്തു).  അങ്ങനെ അവരുടെ ആത്മ വഞ്ചനയുടെയും 'കപട' നിലപാടിന്റെയും ഫലമായി പ്രസ്ഥാനം അന്യായമായി ക്രൂശിക്കപ്പെട്ടു; അഥവാ ചരിത്ര പരമായ മറ്റൊരു വിഡ്ഢിത്വം ലീഗ് ചെയ്തു - മീഡിയ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച ചര്‍ച്ചയില്‍ മുഖരിതമായി.  
ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഫലങ്ങളാണ്, മൈലേജ് അതുണ്ടാക്കിയത്.  പ്രസ്ഥാനത്തിന് ചിന്തിക്കാന്‍ പോലും, എത്തിപ്പെടാന്‍ പോലും കഴിയാത്ത മേഖലകളില്‍ വ്യക്തികളിലും സമൂഹങ്ങളിലും പ്രസ്ഥാനം ചര്‍ച്ച ചെയ്യപ്പെടുകയും ധാരാളം അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും  ചെയ്തു. 
എന്നാല്‍ ലീഗ് നേതൃത്വത്തില്‍ നിന്നും സംഭവിച്ച ഇത്തരത്തിലുള്ള മറ്റൊരു പീഡനം, പ്രസ്ഥാനത്തിന് പുതിയൊരു കാല്‍വെപ്പ്‌ നടത്താന്‍ പ്രേരകമായി - അതാണ്‌ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ താമസിയാതെ വരാന്‍ പോവുന്ന, പണിപ്പുരയിലുള്ള ചാനല്‍.

ജമാഅത്തെ ഇസ്ലാമി അച്ചടക്കമുള്ള, നേത്രുത്വ വിധേയത്വമുള്ള ഒരു പ്രസ്ഥാനമാണ്; പക്വമായ ആ നേതൃത്വത്തെ അനുസരിക്കല്‍ ഇസ്ലാമിക ബാധ്യതയും. ജമാഅത്തെ ഇസ്ലാമി നേതൃത്വം ഒരു തീരുമാനമെടുക്കുന്നത് ശൂറ ചര്‍ച്ചയിലൂടെയാണ് (ആ ചര്‍ച്ചയില്‍ എതിര്‍ത്തും അനുകൂലിച്ചുമുളള  മുഴുവന്‍ കാര്യങ്ങളും വളച്ചു കെട്ടില്ലാതെ തുറന്നു ചര്‍ച്ച ചെയ്യപ്പെടും), അമീര്‍ ഏകപക്ഷീയമായല്ല തീരുമാനമെടുക്കുന്നത്. അത് കൊണ്ടു നേതൃത്വം പറയുന്നതൊന്നും ധിക്കരിക്കാന്‍ (ലീഗിലെ പോലെയും, മുജാഹിദിലെ പോലെയും) അണികള്‍ക്കാവില്ല.

ചില്ലറ കാര്യങ്ങള്‍ വെച്ചു ആകാശം ഇടിഞ്ഞു വേഴുന്നെ എന്ന് തങ്ങളുടെ ഇന്ഗിതം കൊട്ടിഘോഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.. തല്ക്കാലത്തെക്കെങ്കിലും അവരത് ആസ്വദിക്കട്ടെ.  

++++

"ജമാഅത്തെ ഇസ്ലാമിയില്‍ പൊട്ടിത്തെറി"---------
 
അസ്സലാമു അലൈകും..  
ഒരു മുജ/ലീഗ് സഹോദരന്‍റെ (മനസ്സില്‍ താലോലിക്കുന്ന പൂതിയുടെ) ഒരു ഇ-മെയില്‍ തലക്കെട്ട് (മുകളില്‍). 
ചോദിക്കാതെ വയ്യ; 'ഇതെന്താ ജമാഅത്തെ ഇസ്ലാമി കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനമാണോ പടലപ്പിളര്‍പ്പ്‌ പിളരാന്‍ ? 
അതോ പണക്കാരന്‍റെ താല്‍പ്പര്യങ്ങള്‍ സംര്കഷിക്കാനുള്ള മുസ്ലിം ലീഗ് കാരണവരോ പൊട്ടിപ്പിളരാന്‍ ' ?? 
സ്വപ്നം കാണാനും മനപ്പായസമുണ്ണാനും വേണം ഒരു ഭാഗ്യം, അല്പം പിരികുറവും!
 
ഇന്ത്യയിലെ ഏക ഇസ്ലാമിക പ്രസ്ഥാനമായ ജമഅത്തെ ഇസ്ലാമി ജനപ്രാധിനിത്യത്തിലും ഇസ്ലാം അനുശാസിക്കും പ്രകാരം 'ശൂറ' (കൂടിയാലോചന)യിലും വിശ്വസിക്കുന്നു, ജമാഅത്തെ ഇസ്ലാമി തീരുമാനങ്ങള്‍ ഒരു വ്യക്തിയുടെതല്ല, താഴെക്കിടയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു പണ്ഡിത ശൂറയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ്; ആ ചര്‍ച്ചയില്‍ ഏതു ശൂറ മെമ്പര്‍ക്കും കാര്യങ്ങള്‍ തുറന്ന് പറയാം, വിമര്‍ശിക്കാം.. എന്നാല്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം ഒരു വിഷയത്തില്‍ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ [فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ ] പിന്നെ അത് സംഘടനാ തീരുമാനം, നിലപാട് ആയിക്കഴിഞ്ഞു; പിന്നെ മറിച്ചൊരു നിലപാടെടുക്കാന്‍ പിന്നെ ഏതൊരു പ്രവര്‍ത്തകനും പാടില്ല - അതാണ്‌ ഇസ്ലാമിന്‍റെ അദ്ധ്യാപനം. 

അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് സ്വന്തം തീരുമാനപ്രകാരം പുറത്ത് പോകാം(പ്രവാചകന്‍റെ കാലത്ത് പോലും, ഇസ്ലാമില്‍ നിന്നു പോലും പുറത്ത് പോയവരെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും, പിന്നെയാണോ ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു?) .. പക്ഷെ സുഭദ്രമായ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്നും കൂടെപോകാന്‍ അതിന്‍റെ വിമര്‍ശകരും, ശത്രുക്കളും, ചാനലുകളും ആഗ്രഹിക്കും പോലെ (മുജാഹിദ്-ലീഗ് പോലെ) ആളെകിട്ടിക്കൊള്ളണമെന്നില്ല -  സ്വന്തം വീട്ടില്‍ നിന്ന് പോലും; പോകുന്നത് അമീര്‍ ആയാല്‍ പോലും. അതാണ്‌ ഇസ്ലാമിക പ്രസ്ഥാനം.

മനപ്പായസമുണ്ണുന്നവര്‍ക്ക് അതാകാം.. അവരുടെ താല്ലക്കാലിക വികാരശമനം നടക്കട്ടെ! 

വസ്സലാം.. 

Ameer with India Vision 03 04 2011 0001

2011 മാർച്ച് 17, വ്യാഴാഴ്‌ച

nasar moosa wants to keep up with you on Twitter

Twitter

nasar moosa wants to keep up with you on Twitter

Twitter connects you with everything you want to know, right now. Short bursts of information are readily available from news organizations, corporate entities, politicians, celebrities, local businesses - even your close friends and family. Also, if you have something to share with the world, Twitter makes it super easy. To join for free, click the link below. http://twitter.com/i/021565988890d8d279e4c0640cd95b3e42e7b234

Thanks,

@twitter

About Twitter, Inc.

Founded in 2007, Twitter Inc believes the open exchange of information can have a positive global impact. Every "Tweet" is limited to 140 characters of text or links which means they are easily written or read on a wide variety of services and devices including any mobile phone, social networks, television, Macs, PCs, and the Web.

This message was sent by a Twitter user who entered your email address. If you'd prefer not to receive emails when other people invite you to Twitter, click here: http://twitter.com/i/o?c=MVxpkyxRMEdpjOIRglUx%2FbBx%2Fdu5wHoDz3JRKEp5khSMmb5VycyW2w%3D%3D

Please do not reply to this message; it was sent from an unmonitored email address. This message is a service email related to your use of Twitter. For general inquiries or to request support with your Twitter account, please visit us at Twitter Support.

nasar moosa wants to keep up with you on Twitter

Twitter

nasar moosa wants to keep up with you on Twitter

Twitter connects you with everything you want to know, right now. Short bursts of information are readily available from news organizations, corporate entities, politicians, celebrities, local businesses - even your close friends and family. Also, if you have something to share with the world, Twitter makes it super easy. To join for free, click the link below. http://twitter.com/i/5692fb71ef9c637d877930ebabc781f67f352fe1

Thanks,

@twitter

About Twitter, Inc.

Founded in 2007, Twitter Inc believes the open exchange of information can have a positive global impact. Every "Tweet" is limited to 140 characters of text or links which means they are easily written or read on a wide variety of services and devices including any mobile phone, social networks, television, Macs, PCs, and the Web.

This message was sent by a Twitter user who entered your email address. If you'd prefer not to receive emails when other people invite you to Twitter, click here: http://twitter.com/i/o?c=MVxpkyxRMEdpjOIRglUx%2FbBx%2Fdu5wHoDz3JRKEp5khSMmb5VycyW2w%3D%3D

Please do not reply to this message; it was sent from an unmonitored email address. This message is a service email related to your use of Twitter. For general inquiries or to request support with your Twitter account, please visit us at Twitter Support.

2011 മാർച്ച് 13, ഞായറാഴ്‌ച

മുസ്ലിംകളല്ലാത്തവരോടും സലാം പറയാമോ?



 
ഫത്‌വ 
(ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഫൈസ്വല്‍ മൌലവി (യൂറോപ്യന്‍ ഫത്വാ കൌണ്‍സില്‍ ഉപാധ്യക്ഷന്‍). 

ചോദ്യം: മുസ്ലിംകള്‍ പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന സലാമിന്റെ വചനങ്ങള്‍ മുസ്ലിംകളല്ലാത്തവര്‍ക്കും അഭിവാദ്യമായി ഉപയോഗിക്കാമോ? 
ഉത്തരം:
മുസ്ലിംകള്‍ അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന 'അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു (ദൈവത്തിന്റെ സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും താങ്കളുടെ മേലുണടാവട്ടെ) എന്ന വാക്യം കൊണട് മുസ്ലിംകളല്ലാത്തവരെയും അഭിവാദ്യം ചെയ്യാവുന്നതാണ്.
പ്രസ്തുത വചനം മുസ്ലിംകളല്ലാത്തവരെ അഭിവാദ്യം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണെന്ന് ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ്, അബീ ഉമാമ, ഇബ്നു മസീഹ്, ഉമറുബ്നു അബ്ദില്‍ അസീസ്, സുഫ്യാനുബ്നു ഉയൈയ്ന, ഷഅബീ, ഔസാഈ, ത്വബ്രീ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം റശീദ് രിദാ തഫ്സീറുല്‍ മനാറിലും, ശന്‍ബീതി അദ്വാഉല്‍ ബയാനിലും ഈ അഭിപ്രായത്തെ പിന്തുണക്കുന്നു.
താഴെപ്പറയുന്ന തെളിവുകളുടെ വെളിച്ചത്തില്‍ നാം ഈ അഭിപ്രായത്തെ പിന്തുണക്കുന്നു.
"സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം'' (അന്നൂര്‍ 24). "അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്കുവേണടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ എന്നോട് ദയയുള്ളവനാകുന്നു'' (മര്‍യം 47). എല്ലാവരോടും സലാം പറയണമെന്ന് കല്‍പിക്കുന്ന ഹദീസുകളും ധാരാളമായി ഉദ്ധരിക്കപ്പെട്ടിട്ടുണട്.
"നീ പരിചയക്കാര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയുക'' (ബുഖാരി, മുസ്ലിം).
അല്ലാഹു ആദമിനെ സൃഷ്ടിച്ച് പറഞ്ഞു: "നീ പോയി അവിടെയിരിക്കുന്ന മലക്കുകള്‍ക്ക് സലാം പറയുക. എങ്ങനെയാണവര്‍ നിന്നെ അഭിവാദ്യം ചെയ്യുക എന്ന് ശ്രദ്ധിച്ചു കേള്‍ക്കുക. അതായിരിക്കും നിന്റെയും നിന്റെ സന്തതികളുടെയും അഭിവാദ്യ വചനം. ആദം പറഞ്ഞു: അസ്സലാമു അലൈകും, മലക്കുകള്‍: അസ്സലാമു അലൈകും വറഹ്മതുല്ലാഹ്'' (ബുഖാരി, മുസ്ലിം).
"നിങ്ങള്‍ സലാം വ്യാപിപ്പിക്കുക'' (തിര്‍മിദി).
മുസ്ലിംകളല്ലാത്തവര്‍ക്ക് സലാം പറയാന്‍ പാടില്ല എന്നതിന് തെളിവായി ഉദ്ധരിക്കുന്ന "യഹൂദരോടും ക്രൈസ്തവരോടും അങ്ങോട്ട് സലാം പറഞ്ഞു ചെല്ലേണടതില്ല'' എന്ന വചനം ഒരു പൊതു പ്രസ്താവനയല്ല. അതൊരു യുദ്ധ സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ്. പ്രസ്തുത ഹദീസിന്റെ സന്ദര്‍ഭം മറ്റ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാണ്. "നാം യഹൂദരുമായി പടക്കു പുറപ്പെടുകയാണ്. സലാം പറഞ്ഞുകൊണട് അവരുടെയടുക്കല്‍ ചെല്ലേണടതില്ല'' (അഹ്മദ്, ത്വബ്റാനി). ബനൂ ഖുറൈദ യുദ്ധ ദിവസത്തെ സംഭവമാണിവിടെ സൂചിപ്പിക്കുന്നത്.
അഹ്മദിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, "ഞാന്‍ നാളെ യഹൂദരുടെ അടുക്കലേക്ക് പോവുകയാണ്. നിങ്ങള്‍ സലാം പറഞ്ഞുകൊണട് അവരുടെയടുക്കല്‍ ചെല്ലേണടതില്ല'' എന്നുണട്. ഫത്ഹു റബ്ബാനിയിലും ശരിയായ പരമ്പരയിലൂടെ ഇത് ഉദ്ധരിക്കുന്നുണട്. ബുഖാരിയില്‍നിന്നും നസാഇയില്‍നിന്നും ഈ റിപ്പോര്‍ട്ട് ഇബ്നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ ചേര്‍ത്തിട്ടുണട്: "ഞാന്‍ നാളെ യഹൂദരുടെ അടുക്കലേക്ക് പോവുകയാണ്. നിങ്ങള്‍ സലാം പറഞ്ഞുകൊണട് അവരുടെയടുക്കല്‍ ചെല്ലേണടതില്ല.''
സലാമിന്റെ വചനങ്ങള്‍കൊണടു തന്നെ മുസ്ലിംകളല്ലാത്തവരെ അഭിവാദ്യം ചെയ്യാം എന്ന് മദ്ഹബുകാരും അല്ലാത്തവരുമായ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. മാത്രമല്ല, അമുസ്ലിംകളുടെ ഇടയില്‍ വസിക്കുന്ന മുസ്ലിമിന്റെ മുഖ്യബാധ്യത ഇസ്ലാമിക പ്രബോധനമാണ്. നല്ല അഭിവാദ്യത്തോടെ അന്യരെ അഭിസംബോധന ചെയ്യുക എന്നത് പ്രബോധകന്റെ സംസ്കാരവുമാണ്.
മുസ്ലിമല്ലാത്ത ഒരാള്‍ മുസ്ലിമിനെ സലാമിന്റെ വചനം കൊണട് അഭിവാദ്യം ചെയ്താല്‍ മടക്കല്‍ നിര്‍ബന്ധമായിത്തീരുന്നു. "നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി അങ്ങോട്ട് അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചു നല്‍കുക'' (അന്നിസാഅ് 86) എന്ന ഖുര്‍ആന്‍ സൂക്തമാണ് തെളിവ്. അഭിവാദ്യത്തെക്കാള്‍ മെച്ചമായി പ്രത്യഭിവാദ്യം ചെയ്യുക എന്നത് ഐഛികവും തുല്യമായ നിലയിലെങ്കിലും മടക്കുക എന്നത് നിര്‍ബന്ധവുമാണ്.
തഫ്സീറുല്‍ ഖുര്‍തുബി, തഫ്സീറുല്‍ മനാര്‍, ഫത്ഹുല്‍ ബാരി, സ്വഹീഹു മുസ്ലിമിന് ഇമാം നവവി എഴുതിയ വ്യാഖ്യാന ഗ്രന്ഥം ഫത്ഹു റബ്ബാനി, ഇബ്നുല്‍ ഖയ്യിമിന്റെ അഹ്കാമു അഹ്ലിദ്ദിമ്മ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇതിനെ സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ കാണാം.
(ഇസ്ലാം ഓണ്‍ലൈന്‍ നെറ്റ്, അറബി)

2011 മാർച്ച് 9, ബുധനാഴ്‌ച

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക പ്രസ്ഥാനമല്ല?



 

Posted on 22-12-10, 10:26 am
ജമാഅത്തിന്റെ ആരോപണത്തിന് മറുപടി പറയുമ്പോള്‍ അത് ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കലായി 'മാധ്യമം' ചിത്രീകരിക്കാറുണ്ട്. ജമാഅത്ത് പോലെയുള്ള തീവ്രവാദി സംഘടനകള്‍ മുസ്ലിം ലോകത്തുണ്ടാക്കുന്ന ആപത്തുകള്‍ മുസ്ലിം ചിന്തകന്മാരും ബുദ്ധിജീവികളും പണ്ഡിതന്മാരും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് ജമാഅത്ത് ഖണ്ഡനം ഇസ്ലാമികപ്രസ്ഥാന ഖണ്ഡനമല്ല (ചന്ദ്രിക 25.5.96). മറുപടി?

ഇസ്ലാമിനെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതതുറകളിലാകെ സംസ്ഥാപിക്കാന്‍ വേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംഘടനക്കാണ് ഇസ്ലാമിക പ്രസ്ഥാനം എന്നുപറയുന്നത്; അല്ലാതെ അത് ഇസ്ലാമിന്റെ പര്യായപദമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായ ജീവിതവ്യവസ്ഥയായി അവതരിപ്പിച്ച് അതിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി മാത്രമേയുള്ളൂ. അതുകൊണ്ടാണ് ജമാഅത്തിനെ പരാമര്‍ശിക്കുമ്പോള്‍ ചിലപ്പോള്‍ ഇസ്ലാമികപ്രസ്ഥാനം എന്ന് മാത്രം വ്യവഹരിക്കുന്നത്. ഇതിനര്‍ഥം ഇവിടെ മറ്റു ഇസ്ലാമിക സംഘടനകളോ മുസ്ലിം സംഘടനകളോ ഇല്ലെന്നല്ല. മതേതര ജനാധിപത്യം ആദര്‍ശമായി അംഗീകരിച്ച സാമുദായിക പാര്‍ട്ടിയാണ് മുസ്ലിംലീഗ്. അത് ഇസ്ലാമിക പ്രസ്ഥാനമല്ല. മുസ്ലിം സമൂഹത്തിലെ ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തൌഹീദ് സ്ഥാപിക്കാന്‍ നിലകൊള്ളുന്ന സലഫി അഥവാ മുജാഹിദ് സംഘടനകള്‍ സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ഇസ്ലാഹീ പ്രസ്ഥാനം എന്നാണ്; ഇസ്ലാമിക പ്രസ്ഥാനം എന്നല്ല. വിശ്വാസപരവും കര്‍മശാസ്ത്രപരവുമായ സുന്നീ മദ്ഹബുകളുടെ സംരക്ഷണത്തിന് വേണ്ടി നിലവില്‍വന്ന സംഘടനകള്‍ അവരുടെതന്നെ ഭാഷയില്‍ സുന്നിപ്രസ്ഥാനമോ സുന്നത്ത് ജമാഅത്തോ ആണ്; ഇസ്ലാമിക പ്രസ്ഥാനമല്ല. ഇസ്ലാമിന്റെ പ്രചരണത്തിനുവേണ്ടി സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് അതിന്റെ തന്നെ വീക്ഷണത്തില്‍ ഒരു വ്യവസ്ഥാപിത സംഘടന പോലുമല്ല; അതിനാല്‍, പ്രസ്ഥാനവുമല്ല. ഭക്തിപ്രസ്ഥാനം എന്ന് വേണമെങ്കില്‍ പറയാമെന്ന് മാത്രം. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കിയാല്‍, ജമാഅത്തെ ഇസ്ലാമിയെ ഇസ്ലാമിക പ്രസ്ഥാനം എന്ന് പറയുമ്പോള്‍ വിറളിയെടുക്കേണ്ട കാര്യമില്ല. ഇത് ജമാഅത്തിന്റെ അടിസ്ഥാനരഹിതമായ അവകാശവാദവും അല്ല. സൌദി അറേബ്യയില്‍ സലഫികളുടെ പൂര്‍ണനിയന്ത്രണത്തില്‍ നടക്കുന്ന റാബിത്വഃ ഇമാം-ഖത്തീബ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട്, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠന വിഭാഗം, കുവൈത്ത് യൂനിവേഴ്സിറ്റി തുടങ്ങിയവയിലൊക്കെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമികപ്രസ്ഥാനമായി ജമാഅത്തെ ഇസ്ലാമിയെയും പരിഷ്കര്‍ത്താവായി മൌലാനാ മൌദൂദിയെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരിടത്തും തീവ്രവാദി പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല. കേരളത്തില്‍ ചിലരല്ലാതെ ദുന്‍യാവില്‍ ഒരിടത്തും മുസ്ലിം സംഘടനകളൊന്നും ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ മുദ്ര കുത്തിയിട്ടില്ല. മൌലാനാ മൌദൂദിയുടെ വിവാദവിധേയമെന്ന് ഇവര്‍ കരുതുന്ന എല്ലാ ഗ്രന്ഥങ്ങളും അറബിഉള്‍പ്പെടെ മിക്ക ലോക ഭാഷകളിലും ലഭ്യമാണുതാനും. അല്ലെങ്കില്‍ വളരെ പ്രാഥമികമായ ഒരൊറ്റ സത്യം ഓര്‍ത്താല്‍ മതി-കിംഗ് ഫൈസല്‍ ഫൌണ്േടഷന്റെ ഇസ്ലാമിക സേവനത്തിനുള്ള പ്രഥമ അവാര്‍ഡ് നേടിയത് മൌലാനാ മൌദൂദി ആയിരുന്നു. ലോകത്തെങ്ങുമുള്ള പ്രധാന ഇസ്ലാമിക സംഘടനകളോടും ഏജന്‍സികളോടും വ്യക്തിത്വങ്ങളോടും അഭിപ്രായമാരാഞ്ഞ ശേഷമാണ് അവാര്‍ഡിന്നര്‍ഹരെ തീരുമാനിക്കാറുള്ളത്. സ്വേഛാധിപതികളെയും ജാഹിലിയ്യാ വ്യവസ്ഥകളെയും ആശയപരമായി നേരിടുന്നതല്ല തീവ്രവാദം. അനിസ്ലാമിക വ്യവസ്ഥകളുടെ പാദസേവക്ക് മിതവാദമെന്നും പേരില്ല.
           SocialTwist Tell-a-Friend

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:


SUNDAY, JANUARY 23, 2011

ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

(ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണം, ലേഖനം എന്നിവയില്‍ നിന്ന്.)

## അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രചാരണം: "എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌."

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:

* 1882 ല്‍ സാര്‍ അലക്സാണ്ടര്‍ രണ്ടാമനും കൂടെ 21 പേരും ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപെട്ടു. കൊന്നത് മുസ്‌ലിംകളായിരുന്നില്ല; Gnacy
Hryniewhcki എന്ന് പേരുള്ള ഒരു അമുസ്‌ലിം ആയിരുന്നു.

* 1886 ല്‍ ഷിക്കഗോയിലെ ഹേമാര്‍കെറ്റ് സ്ക്വയറില്‍ ഒരു തൊഴില്‍ റാലിക്കിടയില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
ഇവരെയും മുസ്‌ലിംകള്‍ കൊന്നിട്ടില്ല. 8 അരാജകവാദികളായിരുന്നു കൊലയ്ക്ക് പിന്നില്‍.

* 1902 സെപ്റ്റംബര്‍ ആറിന്ന് അമേരിക്കന്‍ പ്രസിഡന്റ് വില്ല്യം മെക് കിന്‍ലേ കൊല്ലപ്പെട്ടതും മുസ്‌ലിംകളാലല്ല. Leon Czolgosz എന്ന് പേരുള്ള ഒരു അരാജകവാദിയാല്‍ ആയിരുന്നു.

* 1920 ഒക്റ്റോബര്‍ ഒന്നിന്‌ ലോസ് ആഞ്ചല്‍സ് ടൈംസ് ന്യൂസ് പേപ്പര്‍ ബില്‍ഡിങ്ങില്‍ നടന്ന സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ജയിംസ്, ജോസഫ് എന്നീ രണ്ട് യൂണിയന്‍ നേതാക്കളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍.

* 1914 ജൂണ്‍ 28 ന്‌ ഓസ്ട്രേലിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ പത്നിയും കൊല്ലപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിന്‌ ഇത് തുടക്കം കുറിച്ചു. യങ് ബോസ്നിയയുടെ അംഗങ്ങളാണ്‌ കൊല നടത്തിയത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല. സെര്‍ബുകളായിരുന്നു ഭൂരിഭാഗവും.

* 1925 ഏപ്രില്‍ 16 ന്‌ ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നെദെല്യ ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബള്‍ഗേറിയയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം.
ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇതിന്ന് പിന്നില്‍.

* 1934 ഒക്ടോബര്‍ 9 ന്‌ യൂഗോസ്ലോവിയന്‍ രാജാവ്‌ അലക്സാണ്ടര്‍ ഒന്നാമന്‍ കൊല്ലപ്പെട്ടു. വ്ലാഡ ജോര്‍ജിഫ് (Vlada Georgieff) എന്ന ഒരു ഗണ്‍മാനായിരുന്നു കൊലയാളി. അയാളും ഒരു മുസ്‌ലിം ആയിരുന്നില്ല.

* 1968 ഓഗസ്റ്റ് 28 ന്‌ ഗ്വാട്ടിമാലയിലെ അമേരിക്കന്‍ അംബാസഡര്‍ കൊലല്പ്പെട്ടു; ഒരു അമുസ്‌ലിമിനാല്‍.

* 1969 സെപ്റ്റംബര്‍ മൂന്നിന്‌ ബ്രസീലിലെ അമേരിക്കന്‍ അംബാസഡറെ ഒരു അമുസ്‌ലിം കിഡ്നാപ് ചെയ്തു.

* 1969 ജൂലായ് 30 ന്‌ ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ക്ക് കത്തിക്കെത്തേറ്റു; ഒരു അമുസ്‌ലിമിനാല്‍.

166 പേര്‍ കൊല്ലപ്പെട്ടു.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് ക്രിസ്ത്യാനികള്‍,
തിമോതിയും റ്റെറിയുമായിരുന്നു അത് ചെയ്തത്.

* 1941-'48 കാലത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം യഹൂദ ഭീകര സംഘങ്ങളായ ഇര്‍ഗുനിന്റെയും ഹഗാനയുടെയും മറ്റും നേതൃത്വത്തില്‍ 259 ഭീകരാക്രമണങ്ങള്‍ നടന്നു.

* 1946 ജൂലായ് 22 ന്‌ മെനാഹം ബെഗിന്‍ ഫലസ്തീനിലെ കിങ് ഡേവിഡ് ഹോട്ടലില്‍ ബോംബിട്ടു.

അക്കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് ബെഗിനെ ഒന്നാം നംബര്‍ ഭീകരവാദിയായിട്ടാണ്‌ കണക്കാക്കിയിരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കകം അയാള്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി. പിന്നീട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തു.

* 1968 -92 കാലത്ത് ജര്‍മനിയില്‍ ബാദെര്‍ മെയിന്ഹോഫ് സംഘം നിരവധി മനുഷ്യാത്മാക്കളെ കാലയവനികക്ക് പിന്നിലേക്കയച്ചു.

* ഇറ്റലിയില്‍ മുന്‍പ്രധാനമന്ത്രി ആള്‍ഡോ മോറോയെ റെഡ് ബ്രിഗേഡ്സ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.

* 1995 മാര്‍ച്ച് 20 ന്‌ ഒരു ബുദ്ധ മത വിഭാഗമായ ഓം ഷിന്റിക്യോ ടോക്യോ സബ്‌വേയില്‍ നെര്‍വ് ഗ്യാസ് അറ്റാക്ക് നടത്തി.

ഈ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* ബ്രിട്ടനില്‍ ദശാബ്ദങ്ങളായി ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി ഭീകരാക്രമണം നടത്തി വരുന്നു.

ഇവര്‍ കത്തോലിക്കരാണ്‌. എന്നാല്‍, കത്തോലിക്കന്‍ ഭീകരര്‍ എന്ന് ഇവരെ ആരും വിളിക്കാറില്ല; ഐ.ആര്‍.എ. എന്നേ വിളിക്കാറുള്ളു.

1972 ല്‍ ഐ.ആര്‍.എ. നടത്തിയ മൂന്ന് സ്ഫോടനങ്ങളിലായി ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.

1974 ല്‍ ഇവര്‍ നടത്തിയ രണ്ട് സ്ഫോടനങ്ങളിലായി 25 ല്‍ ഏറെ പേര്‍ കൊല്ലപ്പെടുകയും 200 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1998 ല്‍ ബാന്‍ബ്രിഡ്ജില്‍ നടന്ന സ്ഫോടനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.

1998 ഓഗസ്റ്റില്‍ ഒമാഗ് ബൊംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* സ്പെയ്നിലും ഫ്രാന്‍സിലും ഇ.ടി.എ. 36 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

* ഉഗാണ്ടയില്‍ ഗോഡ്സ് സാല്‍വേഷന്‍ ആര്‍മി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ഭീകര സംഘടനയുണ്ട്.

* ശ്രീ ലങ്കയില്‍ എല്‍.ടി.ടി.ഇ. എന്ന ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു. ആത്മഹത്യാ സ്കോഡിന്റെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചവരാണിവര്‍. എന്നാല്‍ ഇവരെ ആരും ഹിന്ദു ഭീകരര്‍ എന്ന് വിളിക്കാറില്ല. എല്‍.ടി.ടി.ഇ. എന്നേ വിളിക്കാറുള്ളു.

* സിക്കുകാരുടെ തീവ്രവാദ സംഘടന. ബിന്ദ്രന്‍ വാല ഗ്രൂപ്പ്.

1984 ജൂണ്‍ അഞ്ചിന്‌ ഇന്ത്യന്‍ സെക്ക്യൂരിറ്റി ഫോഴ്‌സ് ഗോള്‍ഡെണ്‍ റ്റെംപ്ലില്‍ ഇരച്ചു കയറീ. 100 പേര്‍ കൊല്ലപ്പെട്ടു.

1984 ഒക്ടോബര്‍ 30 ന്‌ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അവരുടെ സിക്കുകാരനായ അംഗ രക്ഷകനാല്‍ കൊല്ലപ്പെട്ടു.

* വടക്ക് കിഴക്ക് ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭീകര സംഘടന എ.ടി.ടി.എഫ്. ആള്‍ ത്രിപുര ടൈഗെഴ്സ് ഫോഴ്സ്.

മറ്റൊന്ന് നാഷനല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര.

2004 ഒക്ടോബര്‍ 2 ന്‌ 44 ഹിന്ദുക്കള്‍ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടു. കൊന്നത് മുസ്‌ലിംകളല്ല. ക്രിസ്ത്യന്‍ ഭീകരന്‍മാരായിരുന്നു.

* ഉള്‍ഫ 1992 - 2006 കാലത്ത് 749 ഭീകരാക്രമണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

* നേപ്പാളിലെ മാവോയിസ്റ്റുകള്‍ ഏഴ് വര്‍ഷം കൊണ്ട് 99 ഭീകരാക്രമണങ്ങള്‍ നടത്തി.

* ഇന്ത്യയില്‍ 150 ജില്ലകളിലാണ്‌ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളത്. അഥവാ ഇന്ത്യയുടെ ഏതാണ്ട് മൂന്നിലൊന്ന് മവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണ്‌ ഉള്ളത്.

ഇവ വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാവുക; ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നാണ്‌.

കുത്തകയല്ലെന്ന് മത്രമല്ല; അതവരുടെ സവിശേഷതയുമല്ല.

ഇസ്‌ലാം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല; അത് നിരോധിക്കുകയാണ്‌ ചെയ്തത്.

അല്ലാഹു പറയുന്നു:
"`ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു."
(ഖുര്‍ആന്‍ 5/32)

ഇസ്‌ലാം എന്ന പദം ഉണ്ടായത് തന്നെ സലാമില്‍ നിന്നാണ്‌. സലാം = സമാധാനം

എല്ലാ തരം ഭീകരാക്രമണങ്ങളെയും ഇസ്‌ലാം നിരോധിക്കുന്നു.

നിരപരാധികളെ കൊല്ലുന്നതിന്ന് ഇസ്‌ലാം എതിരാണ്‌. 9/11, 7/7, 11/7 ഇവയൊന്നും ഇസ്‌ലാമിന്ന് അംഗീകരിക്കാന്‍ കഴിയുകയില്ല. ഇവയെ ഇസ്‌ലാം കഠിനമായി അപലപിക്കുന്നു.

ഇതേ പോലെ അഫ്‌ഘാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെ നാം അപലപിക്കേണ്ടതുണ്ട്.

ഇറാഖില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഫലസ്തീനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ലബനാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

നിരപരാധികള്‍ മരിച്ചു വീഴുന്ന എല്ലാ ഭീകരവാദത്തെയും നാം അപലപിക്കേണ്ടതുണ്ട്. കൊല്ലുന്നത് മുസ്‌ലിംകളായാലും അല്ലെങ്കിലും.

നിരപരാധികളെ കൊല്ലണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

ഇനി ഭീകരവാദികളെ വിശകലനം ചെയ്തു നോക്കിയാല്‍, എല്ലാ മതത്തില്‍ നിന്നുള്ളവരെയും അതില്‍ കാണാന്‍ കഴിയും:


@ ക്രിസ്ത്യന്‍ ഭീകരന്‍മാര്‍

@ കത്തോലിക്കാ ഭീകരന്‍മാര്‍

@ യഹൂദ ഭീകരന്‍മാര്‍

@ ഹിന്ദു ഭീകരന്‍മാര്‍

@ മുസ്‌ലിം ഭീകരന്‍മാര്‍

@ ബുദ്ധ ഭീകരന്‍മാര്‍

@ സിക്ക് ഭീകരന്‍മാര്‍

@ മറ്റു വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഭീകരന്‍മാര്‍

നിരപരാധികളെ കൊല്ലുന്നത് ഒരു മതവും അംഗീകരിക്കുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ കൊല നടത്തിയ ഭീകരന്‍മാര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നതിന്റെ കണക്ക് ഒന്ന് പരിശോധിച്ചു നോക്കാം:

* ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഇറ്റലിയിലെ നാല്‌ ലക്ഷം മനുഷ്യരുടെ കോല്യ്ക്കുത്തരവാദിയായ ബെനിറ്റോ മുസ്സോളനി! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഫ്രഞ്ച് വിപ്ലവ കാലത്ത് മാക്സിമിലിന്‍ റോബെസ്പിയര്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് ഉള്‍പ്പെടെ മൊത്തം 240000 പേരെ കൊന്നിട്ടുണ്ട്.

* കലിംഗ യുദ്ധത്തില്‍ മാത്രം അശോകന്‍ 100000 മനുഷ്യരെ കൊന്നിട്ടുണ്ട്. അദ്ദേഹം ഒരു ഹിന്ദുവായിരുന്നു.

ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ട് മുസ്‌ലിംകളെ നാം കാണുന്നു:

* സദ്ദാം ഹുസൈന്‍ കാരണമായി ഏതാനും ലക്ഷങ്ങള്‍ കൊല്ലപെട്ടിട്ടുണ്ട്.

* ഇന്തോനേഷ്യയിലെ മുഹമ്മദ് സുഹാര്‍ത്തോ 5 ലക്ഷം പേരെ കൊന്നിട്ടുണ്ട്.

ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല.

നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഇവരിലാരും അവരുടെ മത ശാസനകളെ അനുസരിക്കുകയല്ല ചെയ്തിരുന്നത്; ആയിരുന്നുവെങ്കില്‍ ഒരു കൊലപാതകം പോലും അവര്‍ നടത്തുമായിരുന്നില്ല.

ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നും ഭീകരതയുടെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ വളരെ പിന്നിലാണെന്നും കാണാം.

എന്നിട്ടും ആഗോള വാര്‍ത്താമാധ്യമങ്ങള്‍ ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ ലക്‌ഷ്യം വയ്ക്കുന്നത് നാം കാണുന്നു.

എന്ത്കൊണ്ട്?

സമ്പാദകന്‍: കെ.കെ. ആലിക്കോയ

അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു

അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’

സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെകാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുല്‍ കലീം- മക്ക മസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീം‍. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..

എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?

= ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.

അദ്ദേഹം എന്താണ് പറഞ്ഞത്?

= സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.

തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?

= തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?

= അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?

= ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.

തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?

= അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



പക്ഷേ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?

= അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.

കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?

= എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.

അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?

= അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.

സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?

= അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.

ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?

= 2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

ഖര്‍ദാവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:


Friday, February 18, 2011

തഹ്‌രീര്‍ സ്‌ക്വയറില്‍ യൂസുഫുല്‍ ഖര്‍ദാവിയുടെ ഖുതുബ

മഹാപണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി ഈജിപ്തില്‍ ചെന്ന് ഖുതുബ നടത്തിയ സന്തോഷകരമായ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ പ്രസംഗം മുസ്‌ലിംലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നതായിരുന്നു. ആധുനിക ഈജിപ്തിന്റെ ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായി ആ ഖുതുബ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

ഇഖ്‌വാനികളുടെ നേരെയുള്ള അതിക്രമങ്ങളുടെ മൂര്‍ധന്യ സ്ഥിതിയില്‍ അന്നത്തെ ഖത്തര്‍ അമീര്‍ നേരിട്ടു പോയി ഖര്‍ദാവിയെയും അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താറിനെയും മറ്റുചിലരെയും ഖത്തറിലേക്ക് കൊണ്ടുവന്നു. ഖര്‍ദാവി തന്റെ ധിഷണ ഉപയോഗിച്ച് ഇസ്‌ലാമികലോകത്തിന് വെളിച്ചം പകരുകയായിരുന്നു. നാഥാ! നീ അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ചൊരിയണമേ തമ്പുരാനേ... ഇസ്‌ലാമികലോകത്തിന് വഴികാട്ടാന്‍ ഇനിയും അദ്ദേഹത്തിന് നീ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കണേ നാഥാ. (എന്റെ പ്രിയപ്പെട്ട ഉസ്താദ് ടി.പിയുടെ ആറുകൊല്ലത്തെ ഉസ്താദാണ് ഖര്‍ദാവി).

ആ മഹാനുഭാവന് വിപ്ലവം നയിച്ച ഈജിപ്ഷ്യന്‍ യുവാക്കളുടെ ഓരോരുത്തരുടെയും കൈകള്‍ ചുംബിക്കാന്‍ മോഹം. ഈ വിപ്ലവം വഴി, മസ്ജിദുല്‍ അഖ്‌സയില്‍ പോയി ജുംആ നമസ്‌കരിക്കാന്‍ മോഹം. അദ്ദേഹം ഈജിപ്തിലെ വിപ്ലവകാരികളോട് (ഇന്നലെ തഹ്‌രീര്‍ സ്‌ക്വയറിലായിരുന്നു ജുമുഅ) പറഞ്ഞു: ''ഈ വിപ്ലവത്തിലെ യുവാക്കള്‍ കൈവിട്ടുപോകാന്‍ പാടില്ല. അവരാഗ്രഹിച്ച മാറ്റത്തിന് ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതപരവും മനുഷ്യത്വപരവുമായ എല്ലാ ഊര്‍ജവും ചെലവഴിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഹോദരങ്ങളും തങ്ങളുടെ ദൗത്യം ശരിയാംവണ്ണം നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളോടദ്ദേഹം ആവശ്യപ്പെട്ടത്, ഈ അനുഗ്രഹം നല്‍കിയതിന് സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനാണ്.

അദ്ദേഹം തുടരുന്നു: ഇതൊരിക്കലും ഒരു സാധാരണ വിപ്ലവമല്ല. മറിച്ച്, ലോകത്തിനു മുഴുവന്‍ പാഠം നല്‍കുന്ന വിപ്ലവമാണ്. അസത്യത്തെയും തിന്മയെയും ശാന്തമായി എങ്ങനെ കെട്ടുകെട്ടിക്കാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവമാണ്. പ്രത്യക്ഷത്തില്‍, നേതാവില്ല എന്ന് തോന്നിയാലും യുവാക്കളാണ് ഈ വിപ്ലവത്തിന്റെ ശക്തി എന്ന് മറക്കാനാവില്ല.
ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ക്ഷമിക്കേണ്ട സമയമാണിത്. കൂടുതല്‍ അധ്വാനിക്കേണ്ട സമയം. ഇത്ര മഹത്തായ വിപ്ലവം നടത്തിയ യുവാക്കളിലൊരാള്‍ പോലും ആധുനിക ഈജിപ്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിപ്പിക്കാന്‍ കാരണക്കാരാകരുത്. നാമിപ്പോള്‍ നിര്‍മാണപാതയിലാണ്. ഓരോ ഈജിപ്ഷ്യന്‍ പൗരനും ആ പ്രക്രിയയ്ക്ക് സ്വയം സന്നദ്ധനാകണം.


റഫഹ് അതിര്‍ത്തി തുറന്നുകൊടുക്കണം. ഗസ്സയുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുക. ഈജിപ്തായിരുന്നു എന്നും ഫലസ്തീന്‍ ജനതയ്ക്ക് അഭയം. ഇനിയും അതങ്ങനെതന്നെയാകേണ്ടതുണ്ട്. ഈ മൈതാനിയില്‍ നാം ഒരുമിച്ചുകൂടി ജുമുഅ നമസ്‌കരിച്ചപോലെ, മസ്ജിദുല്‍ അഖ്‌സയില്‍ ഒരുമിച്ചുകൂടി ജുമുഅ നിര്‍വഹിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.''

യുവാക്കളോടായി അദ്ദേഹം പ്രത്യേകം പറഞ്ഞു: മക്കളേ, എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും കൈകള്‍ പിടിച്ച് മുത്തം തരണമെന്നാണാഗ്രഹം... കാരണം, നിങ്ങളാണല്ലോ വിപ്ലവവീഥിയില്‍ ക്ഷമയോടെ ഉറച്ചുനിന്നത്. നിങ്ങളെ എനിക്ക് അന്‍സാറുകളോടാണ് ഉപമിക്കാന്‍ തോന്നുന്നത്; സ്വന്തത്തേക്കാള്‍ സഹോദരനെ പരിഗണിച്ച മദീനയിലെ അന്‍സാറുകളോട്.

ക്രിസ്ത്യന്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ലോകരക്ഷിതാവിനെ പ്രണമിക്കുക. നന്ദി രേഖപ്പെടുത്തുക. നിങ്ങളുടെ മുസ്‌ലിം സഹോദരങ്ങളെ നിങ്ങള്‍ ജുമുഅയ്ക്കുവേണ്ടി കാവല്‍ നിന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഈ ഐക്യം തകരാതിരിക്കാന്‍ ഓരോ ഈജിപ്ഷ്യന്‍ പൗരനും ബാധ്യസ്ഥരാണ്.

സൈനികരോടായി അദ്ദേഹം പറഞ്ഞു: മുബാറക് ബാക്കിയാക്കിപ്പോയ ഗവണ്മെന്റില്‍നിന്ന് നിങ്ങള്‍ മോചിതരാകണം. കാരണം, ഈജിപ്ഷ്യന്‍ ജനത പഴയ മുഖങ്ങളെ ഇനി ഇഷ്ടപ്പെടില്ല. കാരണം, നിരപരാധികളായ യുവാക്കളെ കൊന്നൊടുക്കിയതിന്റെ അടിസ്ഥാന കാരണക്കാര്‍ അവരാണല്ലോ.

ഖര്‍ദാവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:

الشعب يريد تطهير البلاد
ജനത നാടിനെ ശുദ്ധീകരിക്കാനാഗ്രഹിക്കുന്നു.

وحسني مبارك ساب القصر. واعوانه له بيحكمو مصرا
ഹുസ്‌നി മുബാറക് കൊട്ടാരം വിട്ടോടി. ഇനി അയാളുടെ കാര്യസ്ഥന്മാര്‍ മിസ്‌റ് ഭരിക്കേണ്ട.


ولا حسني ولا نظامه ولا حزبه ولا أعوانه

ഹുസ്‌നി വേണ്ട, അയാളുടെ ഭരണം വേണ്ട. അയാളുടെ കക്ഷി വേണ്ട. അയാളുടെ സഹായികളും വേണ്ട.

ജനനിബിഡമായ തഹ്‌രീര്‍ സ്‌ക്വയറിന്റെ മുക്കുമൂലകള്‍ ഈ മുദ്രാവാക്യം ഏറ്റുചൊല്ലി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നൊഴുകിയെത്തിയ 20 ലക്ഷം പേര്‍ അതേറ്റുചൊല്ലി. ولله الحمد